വൈദ്യുതി മുടക്കം
∙ മണിപ്പുഴ വൈദ്യുതി സെക്‌ഷൻ പരിധിയിൽ ചിറയിൽപടി, വെൺപാല, കല്ലുങ്കൽ, മദനശേരിക്കടവ്, ആശാരിപറമ്പിൽ കടവ്, കാട്ടിൽകുന്നിൽ എന്നിവിടങ്ങളിൽ 9 മുതൽ 5 വരെ.
∙ മല്ലപ്പള്ളി വൈദ്യുതി സെക്‌ഷനിലെ കടമാൻകുളം, മണ്ണിൽപടി, മഠത്തിൽകാവ് എന്നീ ട്രാൻസ്ഫോമറുകളുടെ പരിധിയിൽപെട്ട പ്രദേശങ്ങളിൽ ഇന്ന് 9.30 മുതൽ 5 വരെ.
∙ ലൂക്കോസ് മുക്ക്, ഇളംശൂരനാട്, കല്ലെത്ത്, മാങ്കോട്ട് മുരുപ്പ്, കോളൂർപടി, കാർമേൽ കാഷ്യു ഫാക്ടറി, അറുകാലിക്കൽ, വാണിയംകാട് സ്ഥലങ്ങളിൽ ഇന്ന് 9 മുതൽ 6 വരെ.
പ്രഖ്യാപനം ഇന്ന്
പന്തളം ∙ ഇ.കെ.നായനാർ ചാരിറ്റബിൾ ഫൗണ്ടേഷൻ പന്തളം ഏരിയ സമ്പൂർണ പാലിയേറ്റീവ് കെയർ പ്രഖ്യാപനം ഇന്ന് 3ന് കുളനട ദേവീക്ഷേത്ര ഓഡിറ്റോറിയത്തിൽ നടക്കും. പത്തനംതിട്ട റീഹാബിലിറ്റേഷൻ ആൻഡ് പാലിയേറ്റീവ് കെയർ രക്ഷാധികാരി കെ.പി.ഉദയഭാനു ഉദ്ഘാടനം ചെയ്യും. ചെയർമാൻ പി.ബി.ഹർഷകുമാർ സമ്പൂർണ പാലിയേറ്റീവ് കെയർ പ്രഖ്യാപനം നടത്തും.