പുഷ്പഗിരി മെഡിക്കൽ കോളജ്: തുടർ വിദ്യാഭ്യാസ പരിപാടി ഞായറാഴ്ച

പുഷ്പഗിരി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്. Photo Credit: pimsrc.edu.in
SHARE

തിരുവല്ല∙ പുഷ്പഗിരി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ്  മെഡിക്കൽ സയൻസ് ജനറൽ മെഡിസിൻ വിഭാഗത്തിന്റെ നേതൃത്വത്തിൽ നടത്തുന്ന പതിനെട്ടാമത് തുടർ വിദ്യാഭ്യാസ പരിപാടി ഞായറാഴ്ച രാവിലെ 9 മുതൽ ഹോട്ടൽ എലൈറ്റിൽ നടക്കും. തിരുവല്ല സബ് കലക്ടർ ശ്വേതാ  നാഗർഘോട്ടി  ഉദ്ഘാടനം ചെയ്യും. വിവിധ വിഷയങ്ങളെ ആസ്പദമാക്കിയുള്ള പഠനങ്ങൾക്ക് ഇന്ത്യയിലെ പ്രഗത്ഭരായ ഡോക്ടർമാർ നേതൃത്വം നൽകും. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള നൂറ്റിഅൻപതോളം ഡോക്ടർമാർ പങ്കെടുക്കുമെന്ന് സംഘാടക സമിതി ചെയർമാൻ ഡോ.സുനിൽ മാത്യു സെക്രട്ടറി ഡോ.അജീഷ് കോശി എന്നിവർ അറിയിച്ചു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

Best Home Renovation | ഇത് ഒരസാധാരണ വീട്!

MORE VIDEOS