ഇടപ്പാവൂർ ∙ നാട്ടിൽ അതിഥിയായെത്തിയ പെരുമ്പാമ്പിനെ യുവാക്കൾ പിടികൂടി വനം വകുപ്പിന്റെ ദ്രുതകർമ സേനയ്ക്കു കൈമാറി. ഇടപ്പാവൂർ അമ്പലാത്ത് പടിയിൽ നിന്നാണ് പാമ്പിനെ പിടിച്ചത്.ഞായറാഴ്ച രാത്രി 9 മണിയോടെയാണ് സംഭവം. ഇതിലെ ഓട്ടോയിലെത്തിയവരാണ് റോഡിന്റെ വശത്തു പാമ്പിനെ കണ്ടത്. ഓട്ടോക്കാരും സമീപവാസികളും ചേർന്ന് പാമ്പിനെ പിടികൂടി ചാക്കിലാക്കി. പിന്നീട് സ്ഥലത്തെത്തിയ വനപാലകർക്കു കൈമാറുകയായിരുന്നു.
നാട്ടിൽ ‘അതിഥി’യായെത്തിയ പെരുമ്പാമ്പിനെ പിടികൂടി

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.