ADVERTISEMENT

അടൂർ ∙ നെല്ലിമൂട്ടിൽ പടിക്കു സമീപം കനാൽ റോഡിലൂടെ പച്ചമണ്ണുമായി വന്ന ടിപ്പർ ലോറി നിയന്ത്രണം വിട്ട് കനാലിലേക്ക് ചരിഞ്ഞു. വാഹനത്തിന്റെ പിൻ ഭാഗം മൺ കൂനയിൽ തങ്ങി നിന്നതിനാൽ ലോറി പൂർണമായി കനാലിൽ പതിച്ചില്ല. ഇടതു വശത്തെ മുൻ ചക്രം കനാലിലേക്ക് കയറിയ നിലയിലും പിൻഭാഗത്തെ ഒരു ചക്രം ഉയർന്നു പൊങ്ങിയ നിലയിലുമായിരുന്നു. പിന്നീട് മുന്നു മണ്ണു മാന്തി യന്ത്രം ഉപയോഗിച്ച് വാഹനം പൂർണമായി റോഡിലാക്കി.

ഇന്നലെ രാവിലെ നെല്ലിമൂട്ടിൽ പടി–കോട്ടമുകൾ കനാൽ റോഡിലായിരുന്നു അപകടം..പ്രധാന നിരത്തുകളിൽ കൂടി പോകേണ്ട ഭാരം കയറ്റിയ വാഹനങ്ങൾ കനാൽ റോഡിലൂടെ പോകുന്നത് റോഡിന്റെ തകർച്ചയ്ക്കും അപകടങ്ങൾക്കും കാരണമാകുന്നതായി നാട്ടുകാർ പരാതിപ്പെട്ടു. ക്വാറി ഉൽപന്നങ്ങൾ, പച്ചമണ്ണ് എന്നിവയുമായി പോകുന്ന ടിപ്പർ ലോറികളുടെ പ്രധാന സഞ്ചാര മാർഗമായി മാറുകയാണ് ദുർബലമായ കനാൽ റോഡുകൾ.

എതിരെ വാഹനങ്ങൾ വന്നാൽ ഇടം നൽകാൻ വീതിയില്ലാത്ത റോഡാണ്. അപകട മേഖലകളിൽ സംരക്ഷണ ഭിത്തിയുമില്ല.കാടു വളർന്നു നിൽക്കുന്നതിനാൽ റോഡ് തിരിച്ചറിയില്ല. ഇതും അപകടത്തിനു കാരണമാകുന്നു.കെ പി റോഡിലെ തിരക്കും വാഹന പരിശോധനയും മറികടന്ന് കനാൽ റോഡിലൂടെ വീണ്ടും കെ പി റോഡിലും ചവറ റോഡിലും എത്തിയാണ് കൊല്ലം ,ആലപ്പുഴ ജില്ലകളിലേക്കുള്ള തുടർ യാത്ര

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com