ADVERTISEMENT

റാന്നി ∙ അയ്യപ്പ സത്ര വേദിയിൽ പ്രതിഷ്ഠിക്കുന്നതിനുള്ള വിഗ്രഹവും വഹിച്ച രഥഘോഷയാത്ര ഗുരുവായൂർ ക്ഷേത്രത്തിൽ‌ നിന്നാരംഭിച്ചു. ആലങ്ങാട്ടു സംഘം പെരിയോൻ എ.കെ.വിജയകുമാറിന്റെ നേതൃത്വത്തിലാണ് ഘോഷയാത്ര തുടങ്ങിയത്.  മമ്മിയൂർ, തൃശൂർ വടക്കുംനാഥൻ, തിരുവമ്പാടി, പാറമേക്കാവ്, തിരുവള്ളുക്കാവ്, പെരുവനം, ഊരകത്തമ്മ, വെട്ടുകുന്നത്തുകാവ് എന്നീ ക്ഷേത്രങ്ങൾ സന്ദർശിച്ച ശേഷം ഇന്നലെ കൂടൽ മാണിക്യ ക്ഷേത്രത്തിലായിരുന്നു വിശ്രമം.

ഇന്ന് തൃപ്രയാർ ശ്രീരാമ ക്ഷേത്രത്തിൽ നിന്ന് 6.30ന് ആരംഭിക്കും. സത്രം ജനറൽ കൺവീനർ എസ്.അജിത്കുമാർ നെടുംപ്രയാർ, പ്രസിഡന്റ് പ്രസാദ് കുഴികാല, ചെയർമാൻ രാജേഷ്കുറുപ്പ്, കൺവീനർ ഗിരീഷ് കെ.നായർ, സജീവ്കുമാർ, സന്തോഷ് നിലയിടത്ത്, അനിൽ മുട്ടത്തിൽ, സുനിൽ മുട്ടത്തിൽ, ഉണ്ണി, ഷണ്മുഖൻ എന്നിവരാണ് ഘോഷയാത്രയ്ക്കു നേതൃത്വം നൽകുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com