ADVERTISEMENT

പത്തനംതിട്ട ∙ സംസ്ഥാന സർക്കാരിന്റെ അതിദാരിദ്ര്യ നിർമാർജന പദ്ധതി നടപ്പാക്കുന്നതിലൂടെ സംസ്ഥാനത്ത് വലിയ സാമൂഹിക മുന്നേറ്റം ഉണ്ടാകുമെന്നു മന്ത്രി വീണാ ജോർജ് പറഞ്ഞു. ജില്ലാ സ്റ്റേഡിയത്തിൽ നടന്ന റിപ്പബ്ലിക് ദിനാഘോഷ ചടങ്ങിൽ പ്രസംഗിക്കുകയായിരുന്നു അവർ. ജില്ലയിൽ അതിദാരിദ്ര്യ നിർമാർജന സർവേ പ്രകാരം 2579 കുടുംബങ്ങളെ കണ്ടെത്തിയിട്ടുണ്ട്. ഈ 2579 കുടുംബങ്ങളുടെ സാമൂഹികവും സാമ്പത്തികവുമായിട്ടുള്ള പിന്നോക്കാവസ്ഥ മാറ്റുന്നതിന് വേണ്ടിയിട്ടുള്ള തീവ്രമായ ശ്രമങ്ങൾ ആവിഷ്‌ക്കരിച്ചാണ് മുന്നോട്ട് പോകുന്നതതെന്നും അവർ പറഞ്ഞു.

ആന്റോ ആന്റണി എംപി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഓമല്ലൂർ ശങ്കരൻ, നഗരസഭ ചെയർമാൻ ടി.സക്കീർ ഹുസൈൻ, കലക്ടർ ഡോ.ദിവ്യ എസ്.അയ്യർ, ജില്ലാ പൊലീസ് മേധാവി സ്വപ്നിൽ മധുകർ മഹാജൻ, എഡിഎം ബി. രാധാകൃഷ്ണൻ, ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് കെ. അനിൽ കുമാർ, നഗരസഭ കൗൺസിലർമാർ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

പരേഡ് പരിശോധിച്ച് മന്ത്രി

പത്തനംതിട്ട ∙ റിപ്പബ്ലിക് ദിന പരേഡിൽ മന്ത്രി വീണാ ജോർജ് സേനാംഗങ്ങളുടെ സല്യൂട്ട് സ്വീകരിച്ചു. ദേശീയ പതാക ഉയർത്തി പതാകയെ സല്യൂട്ട് ചെയ്തു. തുടർന്നു പ്രത്യേകം സജ്ജമാക്കിയ വാഹനത്തിൽ പരേഡ് പരിശോധിച്ചു. റിപ്പബ്ലിക് ദിന സന്ദേശം നൽകി. വിവിധ സാംസ്‌കാരിക പരിപാടികൾ അരങ്ങേറി. 10 ന് മികച്ച പ്ലാറ്റൂണുകൾക്കും സാംസ്‌കാരിക പരിപാടികൾക്കുമുള്ള സമ്മാനദാനം നടന്നു.

പരേഡിൽ ഡിഎച്ച്ക്യു സബ് ഇൻസ്പെക്ടർ ടി. മോഹനൻപിള്ള നയിച്ച ഡിസ്ട്രിക്ട് ഹെഡ് ക്വാർട്ടേഴ്സ് പ്ലാറ്റൂൺ, സബ് ഇൻസ്പെക്ടർ സജു ഏബ്രഹാം നയിച്ച ലോക്കൽ പൊലീസ് പ്ലാറ്റൂൺ, അടൂർ പൊലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ കെ.എസ് ധന്യ നയിച്ച വനിതാ പൊലീസ് പ്ലാറ്റൂൺ, എക്സൈസ് ഇൻസ്പെക്ടർ അരുൺ അശോക് നയിച്ച എക്സൈസ് പ്ലാറ്റൂൺ, എഎസ്ടിഒ എംഡി ഷിബു നയിച്ച ഫയർഫോഴ്സ് പ്ലാറ്റൂൺ, ഡെപ്യുട്ടി റേഞ്ച് ഓഫീസർ ഷിജു എസ്.വി. നായർ നയിച്ച ഫോറസ്റ്റ് പ്ലാറ്റൂൺ എന്നിവ അണിനിരന്നു. വിവിധ സ്കൂളുകളിൽ നിന്നുളള ബാൻഡുകൾ, എൻസിസി, എസ്പിസി, സ്കൗട്ട്സ് ആൻഡ് ഗൈഡ്സ്  വിഭാഗങ്ങൾ, റെ‍ഡ് ക്രോസ് എന്നിവയും പരേഡിൽ പങ്കെടുത്തു. 

   ഫോഴ്സ് വിത്ത് ആംസ് വിഭാഗത്തിൽ ഒന്നാം സമ്മാനം  ഡിഎച്ച്ക്യു സബ് ഇൻസ്പെക്ടർ ടി.മോഹനൻപിള്ള നയിച്ച ഡിസ്ട്രിക്ട് ഹെഡ്ക്വാർട്ടേഴ്സ് പ്ലാറ്റൂണിനും രണ്ടാം സമ്മാനം എക്സൈസ് ഇൻസ്പെക്ടർ അരുൺ അശോക് നയിച്ച എക്സൈസ് പ്ലാറ്റൂണിനും ലഭിച്ചു. ഫോഴ്സ് വിത്തൗട്ട് ആംസ് വിഭാഗത്തിൽ ഒന്നാം സമ്മാനം ഡെപ്യുട്ടി റേഞ്ച് ഓഫീസർ ഷിജു എസ് വി നായർ നയിച്ച ഫോറസ്റ്റ് പ്ലാറ്റൂണും രണ്ടാം സമ്മാനം എഎസ്ടിഒ എംഡി ഷിബു നയിച്ച ഫയർഫോഴ്സ് പ്ലാറ്റൂണും നേടി.

എൻസിസി വിഭാഗത്തിൽ ഒന്നാം സമ്മാനം കാതോലിക്കേറ്റ് കോളജും നേടി, എസ്പിസി ഹയർസെക്കൻഡറി വിഭാഗത്തിൽ ജിഎച്ച്എസ്എസ്  പത്തനംതിട്ട ഒന്നാം സ്ഥാനവും, എസ്എൻവി എച്ച്എസ്എസ് അങ്ങാടിക്കൽ രണ്ടാം സ്ഥാനവും നേടി. എസ്പിസി ഹൈസ്‌കൂൾ വിഭാഗത്തിൽ എൻഎസ്എസ് എച്ച്എസ്എസ് തട്ടയിൽ ഒന്നാം സ്ഥാനവും, ജിഎച്ച്എസ്എസ് കോന്നി രണ്ടാം സ്ഥാനവും നേടി. സ്‌കൗട്ട്സ് വിഭാഗത്തിൽ മൗണ്ട് ബഥനി മൈലപ്ര ഒന്നാം സ്ഥാനവും റോ‌സ്ഡെയ്ൽ സ്‌കൂൾ ചന്ദനപ്പള്ളി രണ്ടാംസ്ഥാനവും നേടി. ഗൈഡ്സ് വിഭാഗത്തിൽ നേതാജി എച്ച്എസ് പ്രമാടം ഒന്നാം സ്ഥാനവും മൗണ്ട് ബഥനി മൈലപ്ര രണ്ടാം സ്ഥാനവും നേടി.

റെഡ്ക്രോസ് വിഭാഗത്തിൽ കാതോലിക്കേറ്റ് എച്ച്എസ് പത്തനംതിട്ട ഒന്നാം സ്ഥാനവും നേതാജി എച്ച്എസ് പ്രമാടം രണ്ടാംസ്ഥാനവും നേടി. സിവിൽ ഡിഫൻസ് വിഭാഗത്തിൽ സിവിൽ ഡിഫൻസ് ഒന്നാം സ്ഥാനവും നേടി. ബാൻഡ് വിഭാഗത്തിൽ സെന്റ്.ഫിലോമിനോസ് യുപിഎസ് മല്ലപ്പള്ളിയും ഗവ.മോഡൽ റസിഡൻഷ്യൽ സ്‌കൂൾ വടശേരിക്കരയും ഒന്നാം സ്ഥാനം പങ്കിട്ടു. സെന്റ് തെരേസാസ് ചെങ്ങരൂർ രണ്ടാം സ്ഥാനം നേടി. ഡിസ്പ്ലേ വിഭാഗത്തിൽ അമൃത ബോയ്സ് എച്ച്എസ് പറക്കോട് ഒന്നാം സ്ഥാനം നേടി. ദേശഭക്തിഗാന മത്സരത്തിൽ തിരുവല്ല ബാലികാമഠം ഹൈസ്‌കൂൾ ഒന്നാം സ്ഥാനവും ചെന്നീർക്കര എസ്എൻഡിപി എച്ച്എസ്എസ് രണ്ടാം സ്ഥാനവും നേടി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com