കോന്നി∙ ഇ സഞ്ജീവനി ടെലി മെഡിസിൻ പോർട്ടലിലൂടെ ഓൺലൈൻ കൺസൽറ്റേഷനിടയിൽ വനിത ഡോക്ടർക്കു മുൻപിൽ യുവാവ് നഗ്നത പ്രദർശനം നടത്തിയതായി പരാതി. കോന്നി ഗവ. മെഡിക്കൽ കോളജിലെ ഡോക്ടറാണു പൊലീസിൽ പരാതി നൽകിയത്.
ഇന്നലെ രാവിലെ ഇ സഞ്ജീവനി ജനറൽ ഡ്യൂട്ടിയിലായിരുന്ന ഡോക്ടർക്കു മുൻപിലാണ് ഓൺലൈനായി തൃശൂർ സ്വദേശിയായ മുഹമ്മദ് സുഹൈദ് (21) സ്വകാര്യ ഭാഗങ്ങൾ പ്രദർശിപ്പിച്ചത്. ഇതേതുടർന്ന് ഡോക്ടർ സൈബർ സെല്ലിലും കോന്നി പൊലീസിലും പരാതി നൽകി. ആറന്മുള പൊലീസ് സ്റ്റേഷൻ പരിധിയിൽ നടന്ന സംഭവമായതിനാൽ പരാതി അവിടേക്ക് കൈമാറി. പൊലീസ് അന്വേഷണം ആരംഭിച്ചു.