പത്തനംതിട്ട ∙ തൈക്കാവ് ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ എസ്പിസി കെഡറ്റുകൾ പഴയ സ്വകാര്യ ബസ് സ്റ്റാൻഡിൽ കമ്യൂണിറ്റി പാർക്ക് നിർമിച്ചു. എസ്പിസി പ്രോജക്ടിന്റെ ക്രിസ്മസ് ക്യാംപിന്റെ ആശയമാണ് കമ്യൂണിറ്റി പാർക്ക്. ഒരു പൊതുസ്ഥലം വൃത്തിയാക്കി ചെടികളും മറ്റും നട്ട് പരിപാലിച്ച് വൃത്തിയായി സൂക്ഷിക്കുക എന്നതാണ് ആശയം. കമ്യൂണിറ്റി പാർക്ക് നഗരസഭാ ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷൻ ജെറി അലക്സ് ഉദ്ഘാടനം ചെയ്തു.
നഗരസഭ വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷൻ എസ്.ഷമീർ അധ്യക്ഷത വഹിച്ചു. ഗവ.ഹയർ സെക്കൻഡറി പ്രിൻസിപ്പൽ ശോഭ ആന്റോ, ഗാർഡിയൻ പിടിഎ പ്രസിഡന്റ് അബ്ദുൽ വഹാബ്, സിപിഒമാരായ തോമസ് ചാക്കോ, അനില അന്ന തോമസ്, എസ്പിസി കെഡറ്റ് പ്രതിനിധി സാലിഹ എന്നിവർ പ്രസംഗിച്ചു.