ADVERTISEMENT

പത്തനംതിട്ട ∙ എന്നും നീതിക്കായുള്ള പോരാട്ടമാണ് അയിരൂരിൽ വേരുകളുള്ള ടോമി തോമസിന്റെ ജീവിതം. മലേഷ്യയിലെ ഇന്ത്യൻ വംശജനായ ആദ്യ അറ്റോർണി ജനറലായിരുന്ന ടോമി 20 മാസം മാത്രമാണ് ആ കസേരയിൽ ഇരുന്നതെങ്കിലും മലേഷ്യൻ പ്രധാനമന്ത്രിക്ക് എതിരെ കേസെടുത്ത് ചരിത്രം സൃഷ്ടിച്ചായിരുന്നു പടിയിറങ്ങിയത്.അടുത്തയിടെ ടോമി പ്രസിദ്ധീകരിച്ച രചിച്ച ‘മൈ സ്റ്റോറി: ജസ്റ്റിസ് ഇൻ ദ് വൈൽഡേർനെസ്’ മലേഷ്യൻ നീതിന്യായ വകുപ്പിലെ ഉള്ളറ രഹസ്യങ്ങളുടെ വെളിപ്പെടുത്തലെന്ന നിലയിൽ ലോകശ്രദ്ധയാകർഷിച്ച് ബെസ്റ്റ് സെല്ലർ പുസ്തകമായി.

മലേഷ്യൻ പ്രധാനമന്ത്രിയായിരുന്ന നജീബ് റസാക്കിനെയാണ് കുറ്റവിചാരണ ചെയ്യാൻ ടോമി നടപടി സ്വീകരിച്ചത്. അനധികൃത സ്വത്ത് തിരിച്ചു പിടിച്ചു. ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സ്, മാഞ്ചസ്റ്റർ എന്നിവിടങ്ങളിൽ നിന്ന് ബാർ അറ്റ് ലാ വിജയിച്ച് ക്വാലലംപൂരിലെ പേരെടുത്ത അഭിഭാഷകനായി ജോലി ചെയ്യുന്നതിനിടെ, 2018 ൽ അന്നത്തെ പ്രധാനമന്ത്രി മഹാതിർ മുഹമ്മദാണ് ടോമിയെ എജിയായി നിയമിക്കുന്നത്.രാജ്യമായിട്ട് 60 വർഷം തികയുന്ന മലേഷ്യയിൽ മുസ്‌ലിം അല്ലാത്തൊരാൾ ഈ സ്ഥാനത്തു വരുന്നതും ആദ്യം.

എംഎച്ച് 370 വിമാനം കാണാതാകൽ:അസാധാരണ കേസ് നടത്തിപ്പ് ടോമിക്ക്

പറക്കലിനിടെ 2014 മാർച്ച് 8 നു 239 പേരുമായി കാണാതായ എംഎച്ച് 370 എന്ന മലേഷ്യൻ വിമാനത്തിന്റെ ദുരൂഹ തിരോധാനവുമായി ബന്ധപ്പെട്ട, 76 യാത്രക്കാരുടെ കേസ് കൈകാര്യം ചെയ്യുന്നതും ടോമിയുടെ നിയമ സ്ഥാപനമാണ്. വ്യോമയാന ചരിത്രത്തിൽ തന്നെ ഇത്തരമൊരു കേസ് ആദ്യം.ഇതിനു പുറമേ നിയമത്തിന്റെ എല്ലാ മേഖലകളുമായി ബന്ധപ്പെട്ടു സേവനം നൽകുന്ന മികച്ച വക്കീൽ ഓഫിസ് ടോമിയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്നു. നിയമ ചക്രവാളത്തിലെ   മിന്നുന്ന    താരമായി തിളങ്ങുകയാണ് 70 വയസ്സ് പിന്നിട്ട ഈ ഇന്ത്യൻ വംശജൻ.

പത്തനംതിട്ട അയിരൂർ കേളുതറ കുടുംബാംഗം തോമസിന്റെയും കുമ്പനാട് കുടുംബാംഗം വിജയമ്മയുടെയും മകനായ ടോമി ജനിച്ചതും വളർന്നതും മലേഷ്യയിലാണെന്ന് അയിരൂർ കാഞ്ഞീറ്റുകരയിൽ താമസിക്കുന്ന ബന്ധു മോഹൻ കേളുതറ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com