നീർമാതളം പൂത്തുലഞ്ഞു, കുന്നന്താനത്ത്

nirmathalam
കുന്നന്താനം കനകക്കുന്ന് ഇളംകൂറ്റിൽ ഹരികൃഷ്ണന്റെ വീട്ടുമുറ്റത്തു പൂത്ത നീർമാതളം.
SHARE

കുന്നന്താനം ∙നീർമാതളമെന്നു കേൾക്കുമ്പോൾ ആദ്യം ഓർമവരിക മാധവിക്കുട്ടിയെയാണ്. മാധവിക്കുട്ടിയുടെ ഓർമകൾ പേറുന്ന  നീർമാതളം ഇങ്ങു കുന്നന്താനത്തു പൂത്തുലഞ്ഞു. കനകക്കുന്ന് ഇളംകൂറ്റിൽ ഹരികൃഷ്ണന്റെ വീട്ടുമുറ്റത്താണ് 17 വർഷം മുൻപ് നട്ട മരം പൂവിട്ടത്. സന്ധ്യയോടെ വിരിയുന്ന പൂക്കൾ രണ്ടാഴ്ച വരെ വിടർന്നു നിൽക്കും. പൂക്കുമ്പോൾ മാദകന്ധമാണ് ഇതിന്. തൃശൂർ മണ്ണുത്തിയിൽ നിന്നാണു ചെടി വാങ്ങിയത്. നീർമാതളം പൂക്കുമ്പോൾ എത്തുന്ന രണ്ടിനം ചിത്രശലഭങ്ങളും എത്തിയിട്ടുണ്ട്. മറ്റെങ്ങും കാണാൻ കഴിയാത്ത ഇനത്തിൽ പെട്ടവയാണ് ഈ ശലഭങ്ങൾ. ഇവ മുട്ടയിടുന്നതും ലാർവകൾ വിരിയുന്നതും ഈ പൂവിലാണ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ദുരൂഹം ആ വരവ്, ആരാണ് അമൃത്പാൽ സിങ്?

MORE VIDEOS