ADVERTISEMENT

കൊടുമൺ ∙ 35 വർഷമായി വേദനയുടെ തീച്ചൂളയിലാണ് ജീവിതമെങ്കിലും അതിലേറെ ദുരിതം നിറഞ്ഞതാണ് പൊരിയക്കോട് മുരുപ്പേൽ ഡാനിയേൽ യോഹന്നാന്റെ (62) ആശുപത്രിയിലേക്കുള്ള യാത്ര. വഴി ഇല്ലാത്തതുമൂലം രണ്ടും മൂന്നും പേർ ചേർന്ന് എടുത്തുകൊണ്ടാണ് യോഹന്നാനെ ആശുപത്രിയിൽ കൊണ്ടുപോകുന്നത്. ആമവാതം പിടിപെട്ട ഡാനിയേൽ 1988 മുതൽ കിടപ്പിലാണ്. അവിവാഹിതനായ ഡാനിയേൽ സഹോദരൻ ആന്റണിക്കൊപ്പമാണ് താമസം.

ആദ്യനാളുകളിൽ സഹോദരന്റെ സഹായത്തിലായിരുന്നു ആശുപത്രിയിൽ പോയിരുന്നത്. എന്നാൽ ഇപ്പോൾ ആന്റണിക്കും ശാരീരിക ബുദ്ധിമുട്ടുകളായതിനാൽ ദുരിതം കൂടി. അരക്കിലോമീറ്ററിൽ കൂടുതൽ ദൂരം എടുത്തുകൊണ്ട് പോയാൽ മാത്രമേ വാഹനസൗകര്യമുള്ള വഴിയിൽ എത്തൂ. 

പൊരിയക്കോട് ഭാഗത്തെ കുന്നിൻചരുവിലാണ് വീട്. ഡാനിയേലിന്റെ കുടുംബത്തെ കൂടാതെ 3 കുടുംബങ്ങൾകൂടി ഇവിടെ താമസമുണ്ട്. യാത്രാ സൗകര്യത്തിനായി മുട്ടാത്ത വാതിലുകളില്ല. പഞ്ചായത്തിന്റെ നേതൃത്വത്തിൽ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി വഴി വെട്ടി നൽകാമെന്ന് വാഗ്ദാനം വന്നിട്ടുണ്ട്. ആ പ്രതീക്ഷയിലാണ് ഈ കുടുംബങ്ങൾ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com