ADVERTISEMENT

 

പെരുമ്പെട്ടി ∙ കൃഷി നശിപ്പിക്കാനെത്തിയ 3 കാട്ടുപന്നികളെ വെടിവച്ചുകൊന്നു. എഴുമറ്റൂർ പഞ്ചായത്തിലെ 11-ാം വാർഡിൽ വാളക്കുഴി തട്ടക്കാട്ടിൽ വർഗീസ് ഡാനിയലിന്റെ പുരയിടത്തിൽ നിന്ന് ഇന്നലെ വെളുപ്പിന് ഒരുമണിയോടെയാണ് പന്നിയെ വെടിവച്ചത്.100 കിലോയ്ക്ക് മേൽ തൂക്കമുള്ള രണ്ട് പെണ്ണും ഒരു ആണുംപന്നികളാണ് ചത്തത്.പഞ്ചായത്ത് അനുമതിയുള്ള ഷൂട്ടർ ജോസ് പ്രകാശാണ്  നിറയൊഴിച്ചത്. പഞ്ചായത്തംഗം അജികുമാറിന്റെ സാന്നിധ്യത്തിൽ ശാസ്ത്രീയമായ രീതിയിൽ ജഡം മറവുചെയ്തതായി പഞ്ചായത്ത് വൈസ് പ്രസിഡന്റ് പറഞ്ഞു. 

പഞ്ചായത്തിൽ കൃഷി നശിപ്പിക്കുന്നതിനിടെ വെടിവച്ചുകൊല്ലുന്ന ഇരുപതാമത്തെ പന്നിയാണ്. കൊറ്റനാട് പഞ്ചായത്തിൽ കുളത്തുങ്കൽ സോമൻ നായരുടെ തൊടിയിൽ കാട്ടുപന്നി വ്യാപക നാശംവിതച്ചു. വാഴയും ചേനയും കുത്തിമറിച്ചു. ജലം ഒഴുകുന്നതിന് മണ്ണുമാന്തി ഉപയോഗിച്ച് നിർമിച്ച കാനകളിൽ മണ്ണ് കുത്തിച്ചാടിച്ച് മൂടിയ നിലയിലാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com