ADVERTISEMENT

ഇടമുറി ∙ ഇവിടെയും പരിസരങ്ങളിലും മോഷണവും വ്യാപക മോഷണ ശ്രമവും. കുരിശടിയുടെ വഞ്ചികയിലെയും ക്ഷീര സംഘത്തിലും സൂക്ഷിച്ചിരുന്ന പണം നഷ്ടപ്പെട്ടു.തിങ്കളാഴ്ച രാത്രിയിലാണ് സംഭവം.ഇടമുറി സെന്റ് ജോസഫ് കത്തോലിക്കാ ദേവാലയത്തിന്റെ വഞ്ചികയാണ് കുത്തി തുറന്നത്. ഇതിനുള്ളിലുണ്ടായിരുന്ന പണം കവർന്നു. 

ക്ഷീര സംഘത്തിൽ നിന്നും ചെറിയ തുക നഷ്ടപ്പെട്ടു. യുവ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ ഓഫിസും കുത്തി തുറന്നു. റോഡിൽ പാർക്ക് ചെയ്തിരുന്ന ടോറസ് ലോറിയുടെ ടൂൾ പെട്ടിയും തുറന്നിരുന്നു.ഇടമുറി സ്കൂളിനു സമീപം അടഞ്ഞു കിടന്ന പുത്തന്‍പുരയില്‍ മോനച്ചന്റെ വീടിന്റെ പൂട്ടു പൊളിച്ചു. വീടിനകത്തെല്ലാം തെരച്ചില്‍ നടത്തിയിട്ടുണ്ട്.വീട്ടിലെ പുകപ്പുര, റബര്‍ സംഭരണ കേന്ദ്രം എന്നിവയുടെ പൂട്ടും തകര്‍ത്തിരുന്നു.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com