പോക്സോ കേസിൽ അറസ്റ്റിൽ

 പ്രഭാകരൻ നായർ.
പ്രഭാകരൻ നായർ.
SHARE

റാന്നി ∙ പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയയാളെ പൊലീസ് അറസ്റ്റ് ചെയ്തു. പുതുശേരിമല കുളത്തൂർ വീട്ടിൽ പ്രഭാകരൻ നായർ (75) ആണ് അറസ്റ്റിലായത്.ചൊവ്വാഴ്ച രാവിലെ ‌‌‌‌‌‌11.45ന് കൊല്ലൻപടിയിലാണ് സംഭവം. വ്യാപാര സ്ഥാപനത്തിന്റെ വരാന്തയിൽ നിന്ന പ്രഭാകരൻ നായർ കുട്ടിയെ വരാന്തയിലെ കെട്ടിൽ പിടിച്ചിരുത്തിയ ശേഷം ലൈംഗികാതിക്രമം നടത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. 

കുട്ടിയുടെ മൊഴി വനിതാ സെൽ എസ്ഐ ഷേർലി രേഖപ്പെടുത്തിയിരുന്നു. തുടർന്നാണ് പോക്സോ നിയമപ്രകാരം കേസ് റജിസ്റ്റർ ചെയ്തത്. കുട്ടിക്ക് കൗൺസലിങ് ലഭ്യമാക്കുന്നതിന് ചൈൽഡ് വെൽഫെയർ കമ്മിറ്റിക്ക് പൊലീസ് കത്തു നൽകി.കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു. റാന്നി ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ മൊഴി രേഖപ്പെടുത്തുന്നതിന് അപേക്ഷ നൽകിയിട്ടുണ്ട്.

എസ്ഐ ശ്രീജിത്ത് ജനാർദനന്റെ നേതൃത്വത്തിൽ സിപിഒമാരായ രതീഷ്, സുമിൽ, ഷിന്റോ, രഞ്ജു, ആൽവിൻ എന്നിവരാണ് അന്വേഷണം നടത്തിയത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ജിപ്സിക്ക് പകരം ജിംനി, ഓഫ് റോഡ് കിങ്

MORE VIDEOS
FROM ONMANORAMA