ADVERTISEMENT

ഇടപ്പാവൂർ ∙ ഭഗവതി ക്ഷേത്രത്തിലെ പൂരം ഉത്സവം നാളെ  മുതൽ ഏപ്രിൽ‌ 4 വരെ നടക്കും. നാളെ 5.30ന് അഷ്ടദ്രവ്യ മഹാഗണപതിഹോമം. 5.30, 7ന് വന ദുർഗ ക്ഷേത്രത്തിൽ പന്തീരായിരം അർച്ചന, മഞ്ഞൾ അഭിഷേകം, തുടർന്ന് മഹാപ്രസാദമൂട്ട്. 7.30ന് ഗോകുല സന്ധ്യ, 10ന് വിളക്കിനെഴുന്നള്ളിപ്പ് എന്നിവ നടക്കും. തുടർന്നുള്ള ദിവസങ്ങളിൽ 5.30ന് ഗണപതിഹോമം, 6 മുതൽ വിശേഷാൽ പൂജകൾ, 9.45ന് അൻപൊലി എതിരേൽപ്, 10ന് നിറപറ, അൻപൊലി സമർപ്പണം, 11ന് പ്രസാദമൂട്ട്, 2ന് ഭാഗവതപാരായണം, 7ന് സേവ, 10ന് വിളക്കിനെഴുന്നള്ളിപ്പ് എന്നിവയുണ്ടാകും. 

27നു രാവിലെ 7ന് പടേനി, 10ന് മഠത്തിൽ വരവ്, വൈകിട്ട് 7.30ന് നാമജപലഹരി, 28ന് വൈകിട്ട് 7.30ന് കലാസന്ധ്യ, 29ന് വൈകിട്ട് 7.30ന് വിവിധ കലാപരിപാടികൾ, 30ന് വൈകിട്ട് 7.30ന് ഗോകുല സന്ധ്യ, 31ന് വൈകിട്ട് 7.30ന് നാമജപലഹരി, ഏപ്രിൽ 1ന് വൈകിട്ട് 7.30ന് ഭജന, ഏപ്രിൽ 2ന് 7.30ന് കലാസന്ധ്യ, തുടർന്ന് തിരുവാതിര, ഏപ്രിൽ 3ന് 2ന് നാരായണീയ പാരായണം, 7.30ന് നൃത്തനൃത്യങ്ങൾ, തുടർന്ന് തിരുവാതിര എന്നിവ നടക്കും. 

പൂരം ഉത്സവമായ ഏപ്രിൽ 4ന് 5.30ന് അഷ്ടദ്രവ്യ മഹാഗണപതിഹോമം, 6ന് വിശേഷാൽപൂജകൾ, തുടർന്ന് തന്ത്രി കണ്ഠര് രാജീവരുടെ മുഖ്യകാർമികത്വത്തിൽ നവകം, ശ്രീഭൂതബലി, തിരുമുന്നിൽ വേല, കരകം, പമ്പമേളം, പാഞ്ചാരിമേളം എന്നിവ നടത്തും. 8.30ന് പകൽ പൂരം ഗോവ ഗവർണർ പി.എസ്.ശ്രീധരൻപിള്ള ഉദ്ഘാടനം ചെയ്യും. 

പ്രമോദ് നാരായൺ എംഎൽഎ ആദ്യ അൻപൊലി സമർപ്പിക്കും. 9.30ന് പ്രസിദ്ധമായ അൻപൊലി എഴുന്നള്ളത്ത്, 11ന് മഹാപ്രസാദമൂട്ട്, 5.30ന് പേരൂർ മഹാദേവ ക്ഷേത്രത്തിലേക്ക് എഴുന്നള്ളത്ത്, 7ന് ഭഗവതി ക്ഷേത്രത്തിലേക്ക് എതിരേൽപ്, തുടർന്ന് ആകാശ ദീപക്കാഴ്ച, 11ന് ഗാനമേള, 3ന് ആറാട്ടെഴുന്നള്ളത്ത്, 7ന് ഇടപ്പാവൂർ ക്ഷേത്രത്തിലേക്ക് വരവേൽപ്. ഏപ്രിൽ 5ന് 6ന് ഗണപതിഹോമം, വൈകിട്ട് 7.30ന് ഭജന, 9.30ന് നായാട്ടുവിളി, 10ന് വിളക്കെഴുന്നള്ളത്ത്, ശാസ്താംകളം പാട്ട് എന്നിവയോടെ സമാപിക്കും.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com