ADVERTISEMENT

പത്തനംതിട്ട ∙ കെപിസിസിയുടെ  വൈക്കം സത്യഗ്രഹ ശതാബ്ദി സമ്മേളന വേദിയിൽ സ്ഥാപിക്കാനുള്ള ചിറ്റേടത്തു ശങ്കുപ്പിള്ളയുടെ ഛായാചിത്രവുമായി ജാഥ 28ന് രാവിലെ 9.30ന് കോഴഞ്ചേരി സി.കേശവൻ സ്മാരകത്തിൽനിന്നു തുടങ്ങും. ആന്റോ ആന്റണി എംപി ക്യാപ്റ്റനും കെപിസിസി ജനറൽ സെക്രട്ടറിമാരായ പഴകുളം മധു, ജോസി സെബാസ്റ്റ്യൻ  എന്നിവർ വൈസ് ക്യാപ്റ്റൻമാരുമാണ്.

രാവിലെ 8.30ന് മേലുകരയിലെ ചിറ്റേടത്തു ശങ്കുപ്പിള്ള സ്മാരകത്തിൽ പുഷ്പാർച്ചന നടത്തി ബന്ധുക്കളിൽ നിന്നു ഛായാചിത്രം ഏറ്റുവാങ്ങും. 9.30ന് സമ്മേളനം രമേശ് ചെന്നിത്തല എംഎൽഎ  ഉദ്ഘാടനം ചെയ്യും. ചിറ്റേടത്തു ശങ്കുപ്പിള്ളയുടെ ചരിത്രം എഴുതിയ അന്തരിച്ച തെള്ളിയൂർ ഗോപാലകൃഷ്ണന്റെ  ഭാര്യ വി.കെ.ശാരദയെ ആദരിക്കും.10.30ന് ഘോഷയാത്ര ആരംഭിക്കും. പുല്ലാട്, ഇരവിപേരൂർ,  എന്നിവിടങ്ങളിലെ സ്വീകരണത്തിനു  ശേഷം 11.40ന് തിരുവല്ലയിൽ എത്തും.

അവിടെ നടക്കുന്ന സമ്മേളനം പി.ജെ.കുര്യൻ ഉദ്ഘാടനം ചെയ്യും. 2.30ന് മല്ലപ്പള്ളിയിൽ നടക്കുന്ന സമ്മേളനം ഡിസിസി പ്രസിഡന്റ്  സതീഷ് കൊച്ചുപറമ്പിൽ ഉദ്ഘാടനം ചെയ്യും. വൈകിട്ട് 4ന് റാന്നിയിൽ നടക്കുന്ന സമ്മേളനം കെ.ശിവദാസൻ നായർ ഉദ്ഘാടനം ചെയ്യും. എരുമേലി, കാഞ്ഞിരപ്പള്ളി, വഴി പൊൻകുന്നത്ത് ആദ്യത്തെ ദിവസത്തെ പര്യടനം അവസാനിക്കും. പൊൻകുന്നത്ത് നടക്കുന്ന നവോത്ഥാന സദസ്സ് തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ ഉദ്ഘാടനം ചെയ്യും.

29ന് ഉച്ചയ്ക്ക് 2.30ന് പൊൻകുന്നത്തു നിന്നു പുറപ്പെടുന്ന ജാഥയ്ക്ക് പാലായിൽ നടക്കുന്ന സ്വീകരണ സമ്മേളനം മാണി സി.കാപ്പൻ എംഎൽഎ ഉദ്ഘാടനം ചെയ്യും.  4ന് കുറവിലങ്ങാട് നടക്കുന്ന സമ്മേളനം മോൻസ് ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്യും. കടുത്തുരുത്തി വഴി 6ന് വൈക്കത്ത് എത്തും.

ജാഥയ്ക്കുള്ള ഒരുക്കങ്ങൾ  പൂർത്തിയായതായി  ആന്റോ ആന്റണി എംപി,  ഡിസിസി പ്രസിഡന്റ്  സതീഷ് കൊച്ചുപറമ്പിൽ, കെപിസിസി ജനറൽ സെക്രട്ടറി പഴകുളം മധു എന്നിവർ പറഞ്ഞു. കേരള നവോത്ഥാന ചരിത്രത്തിലെ അനശ്വര നായകനായ ചിറ്റേടത്തു ശങ്കുപ്പിള്ളയുടെ ജീവചരിത്രം സ്കൂളുകളിൽ പാഠ്യവിഷയമാക്കണമെന്നും അവർ ആവശ്യപ്പെട്ടു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com