ഉല്ലാസ യാത്രകളുമായി റാന്നി കെഎസ്ആർടിസി, മലക്കപ്പാറ ജംഗിൾ സഫാരി എന്നീ വിനോദ യാത്രകൾ...

ksrtc-tourism
SHARE

റാന്നി ∙ അവധിക്കാല ഉല്ലാസ യാത്രകളുമായി കെഎസ്ആർടിസി ബജറ്റ് ടൂറിസം സെൽ. ഗവിക്കു പുറമേ മൺറോത്തുരുത്ത്–സംബ്രാണികൊടി, മലക്കപ്പാറ ജംഗിൾ സഫാരി എന്നീ വിനോദ യാത്രകൾക്കു പുറമേ മലയാറ്റൂർ തീർഥാടന യാത്രയും ക്രമീകരിച്ചിട്ടുണ്ട്. ഏപ്രിൽ 5നും 11നും നടത്തുന്ന ഗവി ട്രിപ്പിന് ആളൊന്നിന് 1,400 രൂപയാണ് ചെലവ്.

ഏപ്രിൽ 7നും 26നും നടത്തുന്ന മലയാറ്റൂർ തീർഥയാത്രയ്ക്ക് ഒരാളിന് 570 രൂപയും ഏപ്രിൽ 21നുള്ള മലക്കപ്പാറ യാത്രയ്ക്ക് 880 രൂപയും ഏപ്രിൽ 14നുള്ള കുമരകം യാത്രയ്ക്ക് ബോട്ടിങ്, ഭക്ഷണം എന്നിവയുൾപ്പെടെ 1,080 രൂപയും മൺറോതുരുത്ത്–സംബ്രാണികൊടി–ആലപ്പുഴ യാത്രയ്ക്ക് കാനോയിങ് ഉൾപ്പെടെ ഒരാൾക്ക് 930 രൂപയുമാണ് പാക്കേജ് നിരക്ക്. ഫോൺ: 9446670952, 9497578037.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

വേഗം പണിയാം! ചെറിയ കുടുംബത്തിന് പറ്റിയ വീട്

MORE VIDEOS