ADVERTISEMENT

അടൂർ ∙ ഹൈസ്കൂൾ ജംക്‌ഷനിൽ സ്ഥാപിച്ചിരുന്ന എഐ ക്യാമറ ടിപ്പർ ലോറി ഇടിച്ചു തകർന്നു. ഇടയിൽ ക്യാമറയുടെ തൂണ് നടുക്കുവച്ച് ഒടിഞ്ഞ് താഴേക്ക് പതിച്ചു. ഡിവൈഡറിനുള്ളിൽ സ്ഥാപിച്ചിരുന്ന ക്യാമറയാണ് തകർന്നത്.

വ്യാഴാഴ്ച രാത്രി 11.30ന് കായംകുളം ഭാഗത്തുനിന്ന് അടൂരിലേക്ക് വന്ന ലോറിയാണ് ഇടിച്ചത്. ലോറി പൊലീസ് കസ്റ്റഡിയിൽ എടുത്തു. അടുത്ത മാസം മുതൽ ക്യാമറ പ്രവർത്തന സജ്ജമാക്കി നിയമലംഘനത്തിനു പിഴ ചുമത്താനിരിക്കെയാണ് ക്യാമറ ലോറി ഇടിച്ചു തകർന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com