പിതൃസ്മൃതി ലോഗോ പ്രകാശനം ചെയ്തു

Logo-release-1
SHARE

പരുമല∙ ഗോവയിൽ കബറടക്കിയ അൽവാരീസ് മാർ യൂലിയോസിന്റെ ചരമ ശതാബ്ദി, മലങ്കരയുടെ അംബാസഡർ എന്ന് അറിയപ്പെട്ടിരുന്ന തൃക്കുന്നത്ത് സെമിനാരിയിൽ കബറടക്കിയ ഡോ. ഫിലിപ്പോസ് മാർ തെയോഫിലോസിന്റെ ചരമ രജത ജൂബിലി എന്നിവയുടെ ഭാഗമായി നടത്തുന്ന സമ്മേളനത്തിന്റെ 'പിതൃസ്മൃതി’ ലോഗോ പരുമല സെമിനാരിയിൽ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ പ്രകാശനം ചെയ്തു. 

logo-release2

യൂഹാനോൻ മാർ പോളിക്കാർപ്പോസ്, ഡോ.ജോഷ്വാ മാർ നിക്കോദീമോസ്, ഡോ.മാത്യൂസ് മാർ തിമോത്തിയോസ്, ഡോ.ഏബ്രഹാം മാർ സെറാഫിം, അലക്സിയോസ് മാർ യൗസേബിയോസ്, ഡോ. സഖറിയാ മാർ അപ്രേം, സഖറിയ മാർ സേവേറിയോസ്, പരുമല സെമിനാരി മാനേജർ പോൾ റമ്പാൻ, ബോംബെ ഭദ്രാസന സെക്രട്ടറി ഫാ. തോമസ് കെ. ചാക്കോ, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ ഫാ.ബിജു പി.തോമസ്, വൈദീക സംഘം ജനറൽ സെക്രട്ടറി ഫാ.നൈനാൻ വി.ജോർജ്, ജോയിന്റ് ജനറല്‍ കണ്‍വീനര്‍ മോനി കല്ലംപറമ്പിൽ, റജിസ്ട്രേഷൻ കമ്മിറ്റി കണവീനർ ഫിലോപ്പോസ് ടി. കെ. തുടങ്ങിയവർ സന്നിഹിതരായിരുന്നു. 

2023 ജൂലൈ 29 നു പരുമലയിലാണ് പിതൃസ്മൃതി സമ്മേളനം നടക്കുന്നത്. ഡോ.ഗീവർഗീസ് മാർ കൂറിലോസ്, യൂഹാനോൻ മാർ പോളിക്കാർപ്പോസ്, യാക്കോബ് മാർ ഏലിയാസ്, ഡോ.ഏബ്രഹാം മാർ സെറാഫിം, കെ.വി.പോൾ റമ്പാൻ, ജനറൽ കൺവീനർ ഡോ. പോൾ മണലിൽ എന്നിവരുടെ നേതൃത്വത്തിൽ വിവിധ കമ്മിറ്റികൾ പ്രവർത്തനമാരംഭിച്ചു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

'റിയൽ ലൈഫിലെ കണ്ണനും യമുനയും ഇന്ന് ഒന്നിച്ചില്ല'

MORE VIDEOS