ADVERTISEMENT

യെല്ലോ അലർട്ട് പ്രഖ്യാപിച്ചു:പത്തനംതിട്ട ∙ ശക്തമായ മഴയ്ക്കുള്ള സാധ്യതയുള്ളതിനാൽ 4വരെ ജില്ലയിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.

അപേക്ഷിക്കാം

പത്തനംതിട്ട ∙ എസ്ബിഐയുടെ ഗ്രാമീണ സ്വയംതൊഴിൽ പരിശീലന കേന്ദ്രത്തിൽ ആരംഭിക്കുന്ന വീട് വയറിങ്, ആശുപത്രി വയറിങ്, തിയറ്റർ വയറിങ്, ലോഡ്ജ് വയറിങ്, ടു വേ സ്വിച്ച് വയറിങ്, ത്രീ ഫേസ് വയറിങ് എന്നിവയുടെ സൗജന്യ സർട്ടിഫിക്കറ്റ് അധിഷ്ഠിത പരിശീലനം ഉടൻ ആരംഭിക്കും. കാലാവധി 30 ദിവസം. 18നും 44 നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. 0468 2270243 എന്ന നമ്പറിൽ പേര് റജിസ്റ്റർ ചെയ്യണം.

അധ്യാപക ജോലി 

ഈട്ടിച്ചുവട് ∙ എബനേസർ ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഇംഗ്ലിഷ് അധ്യാപകന്റെ താൽക്കാലിക ഒഴിവുണ്ട്.  5ന് 2ന് അഭിമുഖത്തിൽ പങ്കെടുക്കണം. 

റാന്നി വൈക്കം ∙ ഗവ. എംഎസ് എൽപി സ്കൂളിൽ എൽപി വിഭാഗത്തിൽ അധ്യാപകന്റെ ഒഴിവുണ്ട്. യോഗ്യതയുള്ളവർ ഇന്ന്  2ന് അഭിമുഖത്തിൽ പങ്കെടുക്കണം.

മരം വെട്ടണം 

പേട്ട ∙ അങ്ങാടി പഞ്ചായത്തിലെ സ്വകാര്യ വസ്തുക്കളിൽ അപകടകരമായി നിൽക്കുന്ന വൃക്ഷം, ശിഖരം എന്നിവ മുറിച്ചു മാറ്റണമെന്നും കാടു തെളിച്ചു പുരയിടങ്ങൾ‌ വൃത്തിയാക്കേണ്ടതുമാണെന്ന് സെക്രട്ടറി അറിയിച്ചു. 

ഡേറ്റ എൻട്രി ജോലി

റാന്നി പെരുനാട് ∙ പഞ്ചായത്തിലെ കെട്ടിട നികുതി പരിഷ്‌ക്കരണവുമായി ബന്ധപ്പെട്ട് വിവര ശേഖരണം, ഡേറ്റ എൻട്രി എന്നിവയ്ക്കായി ഉദ്യോഗാർഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. സിവിൽ എൻജിനീയറിങ് ഡിപ്ലോമ, ഐടിഐ ഡ്രാഫ്റ്റ്സ്മാൻ, സിവിൽ/ ഐടിഐ സർവേയർ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. 6ന് 4ന് മുൻപ് അപേക്ഷ പഞ്ചായത്ത് ഓഫിസിൽ സമർപ്പിക്കണം. ഫോൺ: 04735 240230.

അപേക്ഷാ ഫോം

കല്ലൂപ്പാറ ∙ പഞ്ചായത്ത് 2023-2024 വാർഷിക പദ്ധതി ഗുണഭോക്താളെ തിരഞ്ഞെടുക്കുന്നതിനുള്ള അപേക്ഷാഫോമുകൾ  പഞ്ചായത്ത് ഓഫിസ്, വെറ്ററിനറി ആശുപത്രി, കൃഷിഭവൻ, അങ്കണവാടികൾ എന്നിവിടങ്ങളിൽ വിതരണം തുടങ്ങി. പൂരിപ്പിച്ച അപേക്ഷകൾ 9ന് മുൻ പഞ്ചായത്ത് ഓഫിസിൽ തിരികെ ലഭിക്കണമെന്ന് സെക്രട്ടറി അറിയിച്ചു.

ഒഴിവ്

കീഴ്‌വായ്പൂര് ∙ ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ നോൺ വൊക്കേഷനൽ ടീച്ചർ ഇൻ കൊമേഴ്സ് തസ്തികയിൽ താൽക്കാലിക ഒഴിവുണ്ട്. അസ്സൽ സർട്ടിഫിക്കറ്റുകളുമായി 5ന് 10ന് ഓഫിസിൽ എത്തണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.

ക്ലാസ് ഇന്നുമുതൽ

കോഴഞ്ചേരി∙ സെന്റ് തോമസ് കോളജിലെ 2023-24 അധ്യയനവർഷത്തെ ബിരുദ ബിരുദാനന്തര ക്ലാസുകൾ ഇന്ന്  ആരംഭിക്കും.

താൽക്കാലിക അധ്യാപക ഒഴിവ്

കലഞ്ഞൂർ ∙ ഗവ. എച്ച്എസ്എസ് ഹൈസ്കൂൾ വിഭാഗത്തിൽ ഫിസിക്കൽ സയൻസ്, ഹിന്ദി, ഇംഗ്ലിഷ്, സംസ്കൃതം, അറബിക് വിഷയങ്ങളിലെ അധ്യാപക ഒഴിവിലേക്ക് താൽക്കാലിക നിയമനത്തിനുള്ള അഭിമുഖം നാളെ 11ന് നടക്കും.

തണ്ണിത്തോട് ∙ ഗവ.വെൽഫെയർ യുപി സ്കൂളിൽ സംസ്കൃതം പാർട് ടൈം അധ്യാപികയുടെ താൽക്കാലിക ഒഴിവുണ്ട്. അസ്സൽ സർട്ടിഫിക്കറ്റുകളുമായി നാളെ  10ന് സ്കൂൾ ഓഫിസിൽ അഭിമുഖത്തിന് എത്തണം. 6282208541.

കലഞ്ഞൂർ ∙ ഇടത്തറ മുഹമ്മദൻ ഗവ.എച്ച്എസ്എസിൽ ഹൈസ്കൂൾ വിഭാഗം കണക്ക്, ഹിന്ദി, യുപി വിഭാഗം ഹിന്ദി, എൽപിഎസ്ടി എന്നീ അധ്യാപക ഒഴിവിലേക്ക് താൽക്കാലിക നിയമനം നടത്തുന്നു. ഹൈസ്കൂൾ വിഭാഗം ഹിന്ദി, യുപി വിഭാഗം ഹിന്ദി എന്നിവയ്ക്ക് നാളെ 11നും കണക്ക് 2നും എൽപിഎസ്ടി 3 ന് 11നും അഭിമുഖം നടത്തും.

കിഴക്കുപുറം ∙ ഗവ.എൽപി സ്കൂളിലെ അധ്യാപക ഒഴിവിലേക്ക് ദിവസവേതനത്തിൽ നിയമനം നടത്തുന്നു. നാളെ 2ന് നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണം. 9496695885

കലഞ്ഞൂർ ∙ ഗവ എൽപി സ്കൂളിൽ അറബിക് അധ്യാപക ഒഴിവിലേക്കു താൽക്കാലിക നിയമനം നടത്തുന്നു. യോഗ്യരായ ഉദ്യോഗാർഥികൾ 3 ന് 10.30 ന് സ്കൂൾ ഓഫിസിൽ അഭിമുഖത്തിന് എത്തണം.

വെട്ടൂർ ∙ എസ്പിഎം യുപി സ്കൂളിലെ ഒഴിവിൽ ദിവസ വേതന അടിസ്ഥാനത്തിൽ അധ്യാപകരെ ആവശ്യമുണ്ട്. നിശ്ചിത യോഗ്യതയുള്ളവർ അസൽ സർ‌ട്ടിഫിക്കറ്റുമായി ഇന്ന് സ്കൂളിൽ എത്തണം.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com