ADVERTISEMENT

പത്തനംതിട്ട/കോന്നി ∙ കുമ്പഴയിൽ ബസ് അപകടത്തിൽ സ്കൂട്ടർ യാത്രക്കാരനു ജീവൻ നഷ്ടമായ സംഭവത്തിൽ സ്വകാര്യ ബസ് ‍‍‍പൊലീസ് കസ്റ്റഡിയിൽ. വേണാട് ഗ്രൂപ്പിന്റെ തൂഫാൻ ബസാണു പത്തനംതിട്ട പൊലീസ് കസ്റ്റഡിയിൽ എടുത്തത്. അശ്രദ്ധമായി വാഹനം ഓടിച്ചതു മൂലം മനുഷ്യജീവൻ നഷ്ടമായ കുറ്റത്തിനു ബസ് ഡ്രൈവർക്കെതിരെ കേസെടുത്തതായി പത്തനംതിട്ട സ്റ്റേഷൻ ഹൗസ് ഓഫിസർ ജിബു ജോൺ പറഞ്ഞു. ബസ് ഓടിച്ചത് ആരെന്നു തിരിച്ചറിയാത്തതിനാൽ കേസിൽ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും പൊലീസ് പറഞ്ഞു.പുനലൂർ– മൂവാറ്റുപുഴ സംസ്ഥാനപാതയിൽ കഴിഞ്ഞ ദിവസം കുമ്പഴയ്ക്കു സമീപമുണ്ടായ അപകടത്തിൽ മലയാലപ്പുഴ വടക്കുപുറം പരുത്യാനിക്കൽ പ്രതിഭാസദനത്തിൽ ആരോമലിന്റെ ജീവനാണു നഷ്ടമായത്.

ആരോമൽ
ആരോമൽ

പത്തനംതിട്ട– പുനലൂർ റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസ് സർവീസ് അവസാനിപ്പിച്ച ശേഷം കുമ്പഴയിലെ ഗാരിജിൽ കയറ്റിയിടുന്നതിനായി പോകും വഴി ആരോമൽ ഓടിച്ചിരുന്ന സ്കൂട്ടറിനെ മറികടക്കുന്നതിനിടെയാണ് അപകടമെന്നു പൊലീസ് പറഞ്ഞു പറഞ്ഞു. ആരോമലിന്റെ ശരീരത്തിൽക്കൂടി ബസിന്റെ പിൻചക്രം കയറിയിറങ്ങിയിരുന്നു. അതേ സമയം ബസിന്റെ അമിത വേഗമാണ് അപകടത്തിന് ഇടയാക്കിയതെന്നും അപകടത്തിനു ശേഷം ബസ് നിർത്തി ഇറങ്ങി നോക്കിയതിനു ശേഷം ഡ്രൈവറും കണ്ടക്ടറും ബസുമായി കടന്നുകളയുകയായിരുന്നെന്നും സംഭവം നേരിട്ടു കണ്ടവർ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com