ADVERTISEMENT

ഗതാഗത നിയന്ത്രണം: ആലംതുരുത്തി - ഇരമല്ലിക്കര റോഡിൽ കീച്ചേരിവാൽ കടവ് പാലത്തിന് സമീപമുള്ള റോഡിന്റെ വശങ്ങളിലെ മരങ്ങൾ മുറിച്ചു മാറ്റുന്നതിനാൽ ഇന്ന്  ഇതുവഴിയുള്ള ഗതാഗതത്തിന് ഭാഗികമായി നിയന്ത്രണം ഏർപ്പെടുത്തി. വാഹനങ്ങൾ അനുബന്ധ പാത സ്വീകരിക്കണം.

കംപ്യൂട്ടർ പ്രോഗ്രാമർ

അടൂർ ∙ ഐഎച്ച്ആർഡിയുടെ കീഴിലുള്ള അപ്ലൈഡ് സയൻസ് കോളജിൽ കംപ്യൂട്ടർ പ്രോഗ്രാമർ തസ്തികയിലേക്ക് താൽക്കാലിക ഒഴിവുണ്ട്. ഫസ്റ്റ് ക്ലാസ് കംപ്യൂട്ടർ സയൻസ് ബിരുദം/ പിജിഡിസിഎ, പിഎച്ച്പി ഡോട്ട് നെറ്റ് ടെക്നോളജി എന്നിവയിൽ പ്രാഗല്ഭ്യം വേണം. യോഗ്യരായവർ 5ന് രാവിലെ 10ന് കോളജിൽ ഹാജരാകണം. 04734–224076.

പഠനോപകരണ വിതരണം നാളെ 

പന്തളം ∙ ചങ്ങാതി റസിഡന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ അസോസിയേഷനിൽ പെട്ട പ്രീ പ്രൈമറി മുതൽ 12-ാം ക്ലാസ് വരെയുള്ള കുട്ടികൾക്ക് നാളെ 4.30ന് സിആർഎ ഓഫിസിൽ വച്ച് പഠനോപകരണങ്ങൾ വിതരണം ചെയ്യും.

സൗജന്യ മെഡിക്കൽ ക്യാംപ് നാളെ 

പന്തളം ∙ മന്നം ആയുർവേദ കോ-ഓപറേറ്റീവ് മെഡിക്കൽ കോളജ് ആശുപത്രിയുടെയും പന്തളദേശം റസിഡന്റ്സ് അസോസിയേഷന്റെയും നേതൃത്വത്തിൽ നാളെ 9 മുതൽ ഒന്ന് വരെ സൗജന്യ മെഡിക്കൽ ക്യാംപ് നടത്തും. ആക്കിനാട്ട് ആർക്കേഡിൽ നടക്കുന്ന ക്യാംപ് നഗരസഭാ അധ്യക്ഷ സുശീല സന്തോഷ് ഉദ്ഘാടനം ചെയ്യും. അസോസിയേഷൻ പ്രസിഡന്റ് എൻ.വി.രാധാകൃഷ്ണൻ നായർ അധ്യക്ഷത വഹിക്കും. 9496325537.

സൗജന്യ നേത്ര ക്യാംപ് നാളെ 

പന്തളം ∙ പബ്ലിക് ലൈബ്രറി ആൻഡ് റീഡിങ് റൂമിന്റെ നേതൃത്വത്തിൽ തിരുവല്ല നേത്ര ഐ പോയിന്റിന്റെ സഹകരണത്തോടെ സൗജന്യ നേത്ര ചികിത്സാ ക്യാംപ് നാളെ നടക്കും. 9.30 മുതൽ 11.30 വരെ ലൈബ്രറി ഹാളിലാണ് ക്യാംപ്. 965623 8190.

എൽപിഎസ്ടിഎ

തണ്ണിത്തോട് ∙ ഗവ. വെൽഫെയർ യുപി സ്കൂളിൽ എൽപിഎസ്ടിഎയുടെ താൽക്കാലിക ഒഴിവുണ്ട്. അസ്സൽ സർട്ടിഫിക്കറ്റുകളുമായി നാളെ 10ന് സ്കൂൾ ഓഫിസിൽ അഭിമുഖത്തിന് എത്തണം.

അഭിമുഖം നാളെ

കൂടൽ ∙ ഗവ.വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ മലയാളം അധ്യാപകന്റെയും യുപി സ്കൂൾ അസിസ്റ്റന്റിന്റെയും ഒഴിവുണ്ട്. നാളെ 11ന് നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണം.

കലഞ്ഞൂർ ∙ ഇടത്തറ മുഹമ്മദൻ ഗവ. എച്ച്എസ്എസിൽ ഹയർ സെക്കൻഡറി വിഭാഗം മലയാളം, കണക്ക് (ജൂനിയർ) വിഷയങ്ങളിലെ അധ്യാപകരുടെ ഒഴിവിലേക്ക് താൽക്കാലിക നിയമനത്തിനുള്ള അഭിമുഖം നാളെ 11ന് നടക്കും

അഭിമുഖം 5ന്

കലഞ്ഞൂർ ∙ ഗവ. വിഎച്ച്എസ്എസിൽ നോൺ വൊക്കേഷനൽ ടീച്ചർ ഇൻ ഇഡി തസ്തികയിൽ താൽക്കാലിക നിയമനത്തിനുള്ള അഭിമുഖം 5ന് 11ന് നടക്കും.

പരിശീലനം നാളെ

കോന്നി ∙ താലൂക്കിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ബസ് ഡ്രൈവർമാർക്ക് മോട്ടർ വാഹന വകുപ്പ് നാളെ 9ന് വെള്ളപ്പാറയിൽ എസ്എൻ പബ്ലിക് സ്കൂളിൽവച്ചു പരിശീലനം നൽകും. പങ്കെടുക്കുന്ന ഡ്രൈവർമാർ അസ്സൽ ലൈസൻസിനൊപ്പം സ്റ്റാംപ് സൈസ് ഫോട്ടോയും കൊണ്ടുവരണമെന്ന് ജോയിന്റ് ആർടിഒ അറിയിച്ചു.

മാലിന്യസംസ്കരണം: നിബന്ധനകളുമായി പഞ്ചായത്ത്

ഇരവിപേരൂർ ∙ പഞ്ചായത്തിലെ വീടുകളിലെയും വാണിജ്യ സ്ഥാപനങ്ങളിലെയും പ്ലാസ്റ്റിക്ക് മാലിന്യ ശേഖരണത്തിന് നിയോഗിക്കപ്പെട്ട ഹരിത കർമ സേന പ്രവർത്തകർ സമീപിക്കുമ്പോൾ അവർക്ക് തരംതിരിച്ച പ്ലാസ്റ്റിക്ക് മാലിന്യവും യൂസർ ഫീയും കൃത്യമായി നൽകണമെന്നു പഞ്ചായത്ത് അധികൃതർ അറിയിച്ചു.  നൽകാത്തവർക്ക് എതിരെ പഞ്ചായത്ത് രാജ് ആക്ടും മറ്റു ചട്ടങ്ങളും പ്രകാരം നിയമ നടപടി സ്വീകരിക്കും. പ്ലാസ്റ്റിക് മാലിന്യം കത്തിക്കുക, ഹരിത കർമ സേനയ്ക്കു കൈമാറാതിരിക്കുക, പൊതു സ്ഥലങ്ങളിൽ മാലിന്യം വലിച്ചെറിയുക എന്നീ കുറ്റങ്ങൾക്ക് ആദ്യ തവണ 10,000 രൂപയും കുറ്റം ആവർത്തിച്ചാൽ 25,000 രൂപയും പിഴ ഈടാക്കും.വ്യാപാര സ്ഥാപനങ്ങളുടെ ലൈസൻസ് എടുക്കുന്നവർ യൂസർ ഫീ ഒന്നിച്ചു നൽകണം. പഞ്ചായത്തിലെ നിലവിലെ എല്ലാ സേവനങ്ങൾളും ഹരിതകർമ സേനയ്ക്കു യൂസർ ഫീ നൽകിയ രസീത് ഹാജരാക്കിയാൽ മാത്രമേ  ലഭ്യമാകു എന്നും അധികൃതർ വ്യക്തമാക്കി.

ആനുകൂല്യങ്ങൾ: അപേക്ഷാഫോം വിതരണം

കുളത്തൂർ∙ കോട്ടാങ്ങൽ പഞ്ചായത്തിലെ 2023 - 24 വാർഷിക പദ്ധതിയിൽ വ്യക്തിഗത ആനുകൂല്യങ്ങൾ ലഭിക്കുന്നതിനുള്ള അപേക്ഷാഫോമുകൾ നാളെ മുതൽ 12 വരെ പഞ്ചായത്ത് ഓഫിസ്, മൃഗാശുപത്രി, കൃഷിഭവൻ, ക്ഷീരോൽപാദക സഹകരണ സംഘങ്ങൾ എന്നിവിടങ്ങളിൽ ലഭിക്കും. പൂരിപ്പിച്ച അപേക്ഷകൾ 13 ന് വൈകിട്ട് അഞ്ചിന് മുൻപായി പഞ്ചായത്ത് ഓഫിസിൽ ലഭിക്കണമെന്ന് സെക്രട്ടറി അറിയിച്ചു.

ഡേറ്റ എൻട്രി നിയമനം

പേട്ട ∙ അങ്ങാടി പഞ്ചായത്തിലെ കെട്ടിട നികുതി പരിഷ്‌കരണവുമായി ബന്ധപ്പെട്ട് വിവര ശേഖരണം, ഡേറ്റ എൻട്രി എന്നിവയ്ക്ക് താൽക്കാലികമായി നിയമിക്കുന്നതിന് ഉദ്യോഗാർഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. സിവിൽ എൻജിനീയറിങ് ഡിപ്ലോമ അല്ലെങ്കിൽ ഐടിഐ ഡ്രാഫ്റ്റ്സ്മാൻ, സിവിൽ/ ഐടിഐ സർവേയർ യോഗ്യതയുളളവർക്ക് അപേക്ഷിക്കാം. 9ന് മുൻപായി അപേക്ഷ പഞ്ചായത്ത് ഓഫിസിൽ സമർപ്പിക്കണം.

വൈദ്യ പരിശോധന

റാന്നി പെരുനാട് ∙ പഞ്ചായത്തിന്റെ പട്ടികജാതി വിഭാഗത്തിലെ വയോജനങ്ങൾക്കായുള്ള മരുന്ന് പദ്ധതിയുടെ ഭാഗമായി 6ന് 10ന് മഠത്തുംമൂഴി ശബരിമല ഇടത്താവളത്തിൽ സൗജന്യ ആയുർവേദ മെഡിക്കൽ ക്യാംപ് നടക്കും. 60 വയസ്സിനു മുകളിലുള്ള പട്ടികജാതി വിഭാഗത്തിലെ വയോജനങ്ങൾക്കു പങ്കെടുക്കാം. പഞ്ചായത്ത് പ്രസിഡന്റ് പി.എസ്.മോഹനൻ ഉദ്ഘാടനം ചെയ്യും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com