ADVERTISEMENT

അടൂർ ∙ സ്കൂൾ പ്രവേശനോത്സവദിനത്തിൽ അനിലക്ഷ്മി കയറിയിരുന്നത് ചരിത്രത്തിലേക്കാണ്. 6 പതിറ്റാണ്ടിനുശേഷം അടൂർ ഗവ. ബോയ്സ് സ്കൂളിൽ പെൺകുട്ടികൾക്കു പ്രവേശനം അനുവദിച്ചപ്പോൾ ചേർന്ന പെൺ‌കുട്ടി അനി
ലക്ഷ്മി മാത്രം. എട്ടാം ക്ലാസ് എ ഡിവിഷനിൽ 21 ആൺകുട്ടികൾക്കൊപ്പമാണ് അനിയുടെ പഠനം. പിടിഎയുടെ നേതൃത്വത്തിൽ ‌‌ഏക പെൺതരിക്കു സ്വീകരണം നൽകിയിരുന്നു.  1917 ലാണ് സ്കൂൾ സ്ഥാപിച്ചത്.

അന്ന് ആൺകുട്ടികളും പെൺകുട്ടികള‌ും ഒരുമിച്ചായിരുന്നു. കുട്ടികൾ കൂടിയതോടെ 1961ൽ അടൂർ ബോയ്സ്, അടൂർ ഗേൾസ് എന്നിങ്ങനെ 2 സ്കൂളാക്കി. 2021 ൽതന്നെ ഹൈസ്കൂൾ വിഭാഗം മിക്സഡ് ആക്കുന്നതിനുള്ള ശ്രമങ്ങൾ ആരംഭിച്ചിരുന്നു. ഇപ്പോഴാണു യാഥാർഥ്യമായത്. മേലൂട് മുകളുവിളയിൽ എംജി അനിയുടെയും ഒ.അനിതയുടെയും മകളാണ് അനിലക്ഷ്മി. സഹോദരൻ അനുശങ്കർ ഇതേ സ്കൂളിൽ അഞ്ചാം ക്ലാസിലുണ്ട്. 1997 ൽ തുടങ്ങിയ ഹയർസെക്കൻഡറി വിഭാഗത്തിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രവേശനം അനുവദിച്ചിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com