ഡിഗ്രി പ്രവേശനം : അടൂർ ∙ അടൂർ യുഐടി സെന്ററിൽ ബിസിഎ, ബിബിഎ കോഴ്സുകൾക്കുള്ള പ്രവേശനം ആരംഭിച്ചു. സൗജന്യമായി ഓൺലൈൻ റജിസ്ട്രേഷൻ ചെയ്തു കൊടുക്കുന്നു. 04734–295755.
പ്ലസ് വൺ പ്രവേശനം
വടക്കടത്തുകാവ് ∙ ഗവ. വിഎച്ച്എസ്എസിൽ പ്ലസ്‌വൺ സയൻസ് (ഫിസിക്സ്, കെമിസ്ട്രി, കണക്ക്) ബാച്ചിലേക്ക് പ്രവേശനം ആരംഭിച്ചു. 9995227120.
ഏവിയേഷൻ കോഴ്സ്
ചെന്നീർക്കര ∙ ഗവ.ഐടിഐയിൽ ഐഎംസിക്ക് കീഴിൽ പ്ലസ് ടു ബിരുദ യോഗ്യതയുളളവർക്കായി ഒരു വർഷം ദൈർഘ്യമുളള ഏവിയേഷൻ മാനേജ്മെന്റ് ആൻഡ് ടിക്കറ്റിങ് കൺസൾട്ടന്റ് കോഴ്സിലേക്ക് പ്രവേശനം ആരംഭിച്ചു. നേരിട്ടെത്തി അഡ്മിഷൻ എടുക്കണം. 8301830093
സൗജന്യ നേത്ര പരിശോധന
തിരുവല്ല ∙ കല്യാൺ സിൽക്ക്സിൽ ഇന്ന് 10.30 മുതൽ 4 വരെ സൗജന്യ നേത്ര പരിശോധന, തിമിര നിർണയ ക്യാംപ് നടക്കും.
അധ്യാപക ഒഴിവ്
ആഞ്ഞിലിത്താനം ∙ ഗവ. മോഡൽ ന്യൂ എൽപി സ്കൂളിൽ 3 എൽപിഎസ്ടി താൽക്കാലിക ഒഴിവുണ്ട്. ടിടിസി, കെടെറ്റ് പാസായവർ 5ന് 10.30ന് അഭിമുഖത്തിനെത്തണമെന്ന് ഹെഡ്മിസ്ട്രസ് അറിയിച്ചു.
കുന്നന്താനം ∙ ഗവ. എൽപി സ്കൂളിൽ താൽക്കാലിക അധ്യാപക ഒഴിവുണ്ട്. ടിടിസി, കെടെറ്റ് യോഗ്യതയുള്ളവർ 6ന് 11ന് അസ്സൽ സർട്ടിഫിക്കറ്റുകളുമായി അഭിമുഖത്തിനെത്തണമെന്ന് ഹെഡ്മിസ്ട്രസ് അറിയിച്ചു.