ADVERTISEMENT

സീതത്തോട് ∙ കൊടുമുടി വനത്തിൽ എത്ര മരങ്ങൾ ഉണ്ട്? അവയേതെല്ലാം? എന്ന് നട്ടു ? ഈ ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ ചെല്ലമ്മയ്ക്ക് 80–ാം വയസ്സിലും മനഃപാഠം. വനം വകുപ്പിന്റെ നേതൃത്വത്തിൽ കൊടുമുടി കാരിക്കയം വനം സംരക്ഷണ സമിതി രൂപീകരിച്ചതു മുതൽ കുറച്ചു കാലം മുൻപുവരെ ഇവിടെ വാച്ചറായിരുന്നു പട്ടികവർഗ വിഭാഗത്തിൽപെട്ട ചെല്ലമ്മ.

കൊടുമുടി ഗ്രാമത്തിന്റെ സുഗന്ധം കൊടുമുടിയോളം ഉയരത്തിൽ പടർത്താൻ വളർന്ന് പന്തലിച്ചു വരുന്ന കുന്തിരിക്കമരത്തിന്റെ പരിപാലന ചുമലത ചെല്ലമ്മ ഉൾപ്പെട്ട വനം സംരക്ഷണ സമിതി അംഗങ്ങൾക്കായിരുന്നു. 2006 പ്ലാന്റ് ചെയ്ത ഈ വനമേഖലയിൽ ഇന്നും കാര്യമായി വളരുന്ന വൃക്ഷങ്ങളിൽ ഒന്നാമൻ കുന്തിരിക്കമാണ്. കൊടുമുടി വടക്കേക്കരയോടു ചേർന്ന പ്രദേശത്ത് മാത്രം പത്തിലധികം കുന്തിരിക്കമരളാണ് അടുത്തടുത്തായി ഉള്ളത്.

പൂർണവളർച്ച എത്തിത്തുടങ്ങിയ കുന്തിരിക്കമരങ്ങളിൽനിന്ന് എതാനും വർഷങ്ങൾക്കൂടി കഴിഞ്ഞാൽ കുന്തിരിക്കം എടുത്തുതുടങ്ങാം. നിലവിൽ ഇവയുടെ ചുവടുകളെല്ലാം കായകൊണ്ടു നിറഞ്ഞു. ആവശ്യക്കാർ എത്തിയാൽ അവ പെറുക്കിയെടുത്തു നൽകും. കുന്തിരിക്കത്തിന്റെ തൈകളും ഈ പ്രദേശത്ത് സുലഭം. പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വൃക്ഷത്തൈകൾ നഴ്സറികളിൽ തയാറാക്കുമ്പോൾ ഈ മേഖലയിൽനിന്ന് ചെല്ലമ്മയുടെകൂടി സഹായത്തോടെയാണ് തൈകളും കായ്കളും ശേഖരിക്കാറുള്ളത്.

കടുത്ത വേനലിൽ കാട്ടുതീ വീഴുമ്പോൾ ഓടിയെത്തുന്നത് ചെല്ലമ്മയുടെ നേതൃത്വത്തിലുള്ള സംഘമായിരുന്നു. കാടിന്റെ പല ഭാഗത്തും ശക്തമായ തീ പിടിത്തം ഉണ്ടായപ്പോഴും കൊടുമുടി വനമേഖല ഈ വയോധികയുടെ കരങ്ങളിൽ ഭദ്രമായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com