ADVERTISEMENT

ശബരിമല ∙ വെർച്വൽ ക്യൂവിനൊപ്പം ഭക്തർക്ക് വഴിപാടുകളും ഓൺലൈനായി ബുക്ക് ചെയ്യാനുള്ള നടപടികൾ ദേവസ്വം ബോർഡ് തുടങ്ങി. ആദ്യപടിയായി ഇ – കാണിക്ക ആരംഭിച്ചു. ദേവസ്വം ബോർഡിന്റെ www.sabarimalaonline.org എന്ന വെബ്സൈറ്റിലാണ് ഇതിനുള്ള സൗകര്യം. വെർച്വൽക്യു ബുക്ക് ചെയ്യുന്നതും ഈ സൈറ്റിലാണ്.

ഉദയാസ്തമയപൂജ, പടിപൂജ, ലക്ഷാർച്ചന, കളഭാഭിഷേകം, ഗണപതിഹോമം, സഹസ്രകലശം, ഉഷഃപൂജ, ഉച്ചപൂജ, അങ്കി ചാർത്ത്, ഭഗവതി സേവ തുടങ്ങിയ വഴിപാടുകൾ ബുക്ക് ചെയ്യാനായി സൗകര്യമൊരുക്കുന്നത്. അടുത്ത മണ്ഡല മകരവിളക്കു തീർഥാടനത്തിനു മുൻപ് ഇതിനുള്ള ക്രമീകരണം ഏർപ്പെടുത്തും.വെർച്വൽ ക്യൂവിന് ഒപ്പം വഴിപാടുകൾ ബുക്ക് ചെയ്യാനുള്ള അവസരം ഒരുക്കണമെന്ന് ഹൈക്കോടതി ദേവസ്വം ബോർഡിന്  നിർദേശം നൽകിയിരുന്നു. വെർച്വൽക്യു ബുക്കിങ് ഒരുക്കിയ ടാറ്റ കൺസൽറ്റൻസി തന്നെയാണ് വഴിപാട് ബുക്കിങ്ങിനുള്ള സൗകര്യവുമൊരുക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com