ADVERTISEMENT

ഭിന്നശേഷി വിദ്യാർഥികളുടെ സ്ക്രീനിങ് ഇന്ന്: പത്തനംതിട്ട ∙ ഹയർ സെക്കൻഡറി (വൊക്കേഷനൽ) ഒന്നാംവർഷ പ്രവേശനത്തിനായി ജില്ലയിലെ വിവിധ സ്കൂളുകളിൽ അപേക്ഷ സമർപ്പിച്ചിട്ടുള്ള ഭിന്നശേഷി വിഭാഗത്തിൽ ഉൾപ്പെടുന്ന കുട്ടികളുടെ സ്ക്രീനിങ് ടെസ്റ്റ് ഇന്ന്  10ന് ആറന്മുള ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ നടക്കും. അപേക്ഷകർ മെഡിക്കൽ സർട്ടിഫിക്കറ്റും അനുബന്ധ രേഖകളുമായി എത്തണം. 9496733814.

പ്രവേശനംതുടങ്ങി

കോന്നി ∙ കിഴക്കുപുറം എസ്എൻഡിപി യോഗം കോളജിൽ ബിഎസ്‌സി സൈബർ ഫൊറൻസിക്, ബികോം, ഫിനാൻസ് ആൻഡ് ടാക്സേഷൻ, കംപ്യൂട്ടർ ആപ്ലിക്കേഷൻ, ട്രാവൽ ആൻ‍‍ഡ് ടൂറിസം, ബിഎ ഇംഗ്ലിഷ്, എംകോം, എംഎ ഇംഗ്ലിഷ് എന്നീ കോഴ്സുകളിലേക്ക് പ്രവേശനം ആരംഭിച്ചു. 9400843949. www.cap.mgu.ac.in

പഠന സാമഗ്രികൾ സൗജന്യമായി നൽകും

സീതത്തോട്∙ ഗോത്രവർഗ മേഖലയിലെ കുട്ടികൾക്കും മറ്റ് സാമ്പത്തിക പിന്നാക്കാവസ്ഥയിൽ നിൽക്കുന്നവർക്കും 9,10,11,12 ക്ലാസുകളിലെ പഠന സഹായികളും പാഠപുസ്തകങ്ങളും കൊട്ടാരക്കര പെരുംകുളം ബാപ്പുജി സ്മാരക വായനശാലയുടെ നേതൃത്വത്തിൽ സൗജന്യമായി നൽകുന്നു. ആവശ്യമുള്ള സ്കൂളിലെ പ്രധാനാധ്യാപകർ ബന്ധപ്പെടണം.9747185952.

അധ്യാപക ഒഴിവ്

റാന്നി∙ എംഎസ് ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ ഹിന്ദി സീനിയർ തസ്തികയിലേക്ക് താൽക്കാലിക അധ്യാപകന്റെ ഒഴിവുണ്ട്. യോഗ്യതയുള്ളവർ 12ന് 11ന് സ്കൂൾ ഓഫിസിൽ എത്തണം.

വെച്ചൂച്ചിറ ∙ കുന്നം ഗവ. എൽപി സ്കൂളിൽ അധ്യാപകന്റെ താൽക്കാലിക ഒഴിവുണ്ട്. യോഗ്യതയുള്ളവർ നാളെ 10.30ന് അഭിമുഖത്തിനെത്തണം. 

ചിറ്റാർ ∙ കൂത്താട്ടുകുളം ഗവ.എൽപി സ്കൂളിൽ എൽപിഎസ്എ, ജൂനിയർ അറബിക് എന്നീ ഒഴിവുകളിലേക്കുള്ള കൂടിക്കാഴ്ച വെള്ളിയാഴ്ച രാവിലെ 11ന് നടക്കും. മൺപിലാവ് ഗവ.എൽപി സ്കൂളിൽ അധ്യാപക ഒഴിവിലേക്കുള്ള കൂടിക്കാഴ്ച വെള്ളിയാഴ്ച ഉച്ചയ്ക്കു 2ന് നടക്കും.

പത്തനംതിട്ട∙ കാതോലിക്കേറ്റ്  ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ സോഷ്യോളജി, ഇക്കണോമിക്സ്, മലയാളം എന്നീ വിഷയങ്ങളിൽ താൽക്കാലിക അധ്യാപക ഒഴിവുണ്ട്. നിശ്ചിത യോഗ്യതയുള്ളവർക്ക് അപേക്ഷ നൽകാം.

അടൂർ∙ ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ സോഷ്യൽ സയൻസ് തസ്തികയിൽ ദിവസവേതന അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. യോഗ്യരായവർ കൂടിക്കാഴ്ചയ്ക്കായി 12ന് രാവിലെ 10ന് സ്കൂളിൽ ഹാജരാകണം.

പുറമറ്റം ∙ ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ കണക്ക് അധ്യാപക ഒഴിവുണ്ട്. അസ്സൽ സർട്ടിഫിക്കറ്റുകളുമായി 12ന് 10ന് അഭിമുഖത്തിനെത്തണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. ഫോൺ: 9400760361.

ഗെസ്റ്റ് ഇൻസ്ട്രക്ടർ

ചെന്നീർക്കര ∙ ഗവ. ഐടിഐ യിൽ എംപ്ലോയബിലിറ്റി സ്‌കിൽ വിഷയത്തിൽ ഗെസ്റ്റ് ഇൻസ്ട്രക്ടറുടെ ഒഴിവ് ഉണ്ട്. എംബിഎ/ബിബിഎ അല്ലെങ്കിൽ ഏതെങ്കിലും വിഷയത്തിൽ ബിരുദം/ ഡിപ്ലോമയും രണ്ടു വർഷത്തെ പ്രവർത്തിപരിചയവും ടിഒടി കോഴ്സ് വിജയിച്ച സർട്ടിഫിക്കറ്റും ആണ് അടിസ്ഥാന യോഗ്യതകൾ. കമ്യൂണിക്കേഷൻ സ്‌കിൽ, കംപ്യൂട്ടർ പരിജ്ഞാനം എന്നിവയുള്ളവർ 12ന് 11ന് നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണം. 0468 2258710

നഴ്സിങ് ഓഫിസർ

റാന്നി∙ താലൂക്ക് ആശുപത്രിയിൽ നഴ്സിങ് ഓഫിസറുടെ താൽക്കാലിക ഒഴിവുണ്ട്. ജിഎൻഎം, ബിഎസ്‍‌‌സി നഴ്സിങ് എന്നിവയിൽ ഏതെങ്കിലും യോഗ്യതയും കേരള നഴ്സിങ് കൗൺസിൽ റജിസ്ട്രേഷനുമുള്ള 21നും 36നും മധ്യേ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. 23ന് രാവിലെ 10.30 വരെ അപേക്ഷ സ്വീകരിക്കും. അന്ന് 11നാണ് അഭിമുഖം. ഉദ്യോഗാർഥികൾ തിരിച്ചറിയൽ രേഖ, പ്രവൃത്തി പരിചയ സർ‌ട്ടിഫിക്കറ്റ്, യോഗ്യത തെളിയിക്കുന്ന സാക്ഷ്യപ്പെടുത്തിയ പകർ‌പ്പ് എന്നിവ അപേക്ഷയോടൊപ്പം ഹാജരാക്കണം.

ഏകദിന ക്യാംപ്

തെള്ളിയൂർ∙ എംസിആർഡി നവജ്യോതി സ്കൂളിലെ സോഷ്യൽ വർക്കേഴ്സ് ടീമിന്റെ നേതൃത്വത്തിൽ എഴുമറ്റൂർ പഞ്ചായത്തിലെ മാനസിക വെല്ലുവിളികൾ നേരിടുന്ന കുട്ടികളെയും അവരുടെ മാതാപിതാക്കളെയും ഉൾപ്പെടുത്തി ഏകദിന ക്യാംപ് 10ന് പത്തുമണിക്ക് സ്കൂൾ ഓഡിറ്റോറിയത്തിൽ നടത്തും. 6238435126, 9072450779.

ഓൺലൈൻ പരിശീലനം: അപേക്ഷ ക്ഷണിച്ചു

തിരുവല്ല ∙ ലൈസൻസ് നിയന്ത്രണങ്ങളില്ലാതെ ഉപയോഗിക്കാൻ കഴിയുന്ന സ്‍ക്രൈബസ് സ്വതന്ത്ര ഡിടിപി സോഫ്റ്റ്‍വെയറിൽ ഓൺലൈൻ പരിശീലനത്തിന് കൈറ്റ് അപേക്ഷ ക്ഷണിച്ചു. ആഴ്ചത്തെ പരിശീലനത്തിന് www.kite.kerala.gov.in എന്ന പോർട്ടലിൽ റജിസ്ട്രേഷൻ തുടങ്ങി. കോഴ്സ് പൂർത്തിയാക്കുന്നവർക്കു കൈറ്റ് സർട്ടിഫിക്കറ്റ് നൽകും.

പ്ലസ് വൺ സ്പോർട്സ്ക്വോട്ട പ്രവേശനം

പത്തനംതിട്ട∙ ജില്ലയിൽ 2023 - 24 വർഷം പ്ലസ് വൺ സ്പോർട്സ് ക്വോട്ട പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാർഥികൾ http://sports.hscap.kerala.gov.in എന്ന സൈറ്റിൽ 14ന് മുൻപ് റജിസ്റ്റർ ചെയ്യണം. ഇതിന്റെ പ്രിന്റ് ഔട്ടും അസ്സൽ സർട്ടിഫിക്കറ്റുകളുടെ പകർപ്പും സ്വന്തം ഇമെയിൽ ഐഡികളിൽ നിന്ന് ജില്ലാ സ്പോർട്സ് കൗൺസിലിന്റെ ptadsc3@gmail.com എന്ന ഇമെയിലിൽ അയയ്ക്കണം. 9961186039

ഇഗ്‍നോ പ്രവേശനം

പരുമല ∙ ദേവസ്വം ബോർഡ് പമ്പാ കോളജിലെ ഇന്ദിരാ ഗാന്ധി നാഷനൽ ഓപ്പൺ യൂണിവേഴ്സിറ്റിയുടെ സെന്ററിൽ ബിരുദ, ബിരുദാനന്തര ബിരുദ, ഡിപ്ലോമ സർട്ടിഫിക്കറ്റ് , സെമസ്റ്റർ പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനം ആരംഭിച്ചു .ഇംഗ്ലിഷ്, ഹിന്ദി, ഫിലോസഫി, പബ്ലിക് അഡ്മിനിസ്ട്രേഷൻ, ഇക്കണോമിക്സ്, കൊമേഴ്സ്, സോഷ്യൽവർക്ക്, ഹിസ്റ്ററി, പിജിഡിഎസ്ടി, പിജിഡിഐബിഒ തുടങ്ങിയ വിവിധ വിഷയങ്ങളിൽ അപേക്ഷിക്കാം .അപേക്ഷകൾ ഓൺലൈനായി: https://ignouadmission.samarth edu.in എന്ന ലിങ്ക് വഴി സമർപ്പിക്കാം .അവസാന തീയതി ജൂൺ–30 ഫോൺ: 7025171477,6282565562.ഇഗ്‌നോ സ്‌റ്റഡി സെന്ററിൽ സർട്ടിഫിക്കറ്റ് ഇൻ ഫ്രഞ്ച് ലാംഗ്വേജ് കോഴ്സ് അനുവദിച്ചു. പ്ലസ്ടു പാസായവർക്ക് അപേക്ഷിക്കാം. അപേക്ഷിക്കാനുള്ള അവസാന തീയതി ജൂലൈ 31. ഫോൺ: 984766068.

നഴ്സിങ് പ്രവേശനം

ഇലന്തൂർ ∙ ഗവ. നഴ്സിങ് സ്‌കൂളിൽ 2023 അധ്യയന വർഷത്തേക്കുള്ള നഴ്സിങ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അവസാന തീയതി ജൂലൈ 20. ഫോൺ: 9446301881വെബ്സൈറ്റ്: WWW.DHS.GOV.IN

വൈദ്യുതി മുടക്കം

∙മല്ലപ്പള്ളി വൈദ്യുതി സെക്‌ഷനിലെ ദേവി, ഒല്ലൂർപടി, ഹനുമാൻകുന്ന്, കുന്നിരിക്കൽ, കൽക്കുരിശ്, തവളപ്പാറ, പാതിക്കാട്, മാരിക്കൽ, മഞ്ഞത്താനം, നമ്പുരയ്ക്കൽ, വൈഎംസിഎ, പുതുക്കുളം, പുല്ലോലി എന്നീ ട്രാൻസ്ഫോമറുകളുടെ പരിധിയിൽപെട്ട പ്രദേശങ്ങളിൽ ഇന്ന്  9 മുതൽ 5 വരെ .

∙ മണിപ്പുഴ വൈദ്യുതി സെക്‌ഷൻ പരിധിയിൽ എഎൻസി, കല്ലുപുരയ്ക്കൽ, അമിച്ചകരി, ബസാർകടവ്, ചോതിയകടവ്, കോൺകോഡ്, മുളമൂട്, പനമൂട്ടിൽപടി, ചെറുപ്പേരി, ചാത്തങ്കരി കടവ്, ക്ഷേത്രം, ഐരാമ്പള്ളി, തോണിപ്പാലം, ജനസേവ, മലങ്കര, സിഎംഎസ് മണക്ക് എന്നിവിടങ്ങളിൽ ഇന്ന് 9 മുതൽ 5 വരെ.

∙ പന്ന്യാലി, മുള്ളനിക്കാട് എന്നിവിടങ്ങളിൽ ഇന്ന് 9 മുതൽ 6 വരെ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com