വീട്ടിൽക്കയറി സ്വർണവും സ്കൂട്ടറും കവർന്ന യുവാവ് പിടിയിൽ

രതീഷ്
SHARE

മല്ലപ്പള്ളി ∙ കുന്നന്താനം പാമലയിലെ വീട്ടിൽ നിന്നു സ്വർണാഭരണങ്ങളും സ്കൂട്ടറും പണവും അപഹരിച്ച കേസിൽ യുവാവിനെ കീഴ്‌വായ്പൂര് പൊലീസ് പിടികൂടി. ആറ്റിങ്ങൽ കിഴുവല്ലം കാക്കാട്ടുകോണം ചാരുവിള വീട്ടിൽ രതീഷാണ് (കണ്ണപ്പൻ–35) പിടിയിലായത്. കഴിഞ്ഞമാസം 13നു കുന്നന്താനം പാമല വടശേരിൽവീട്ടിൽ ശരത് പെരുമാളും കുടുംബവും വാടകയ്ക്കു താമസിക്കുന്ന പാമല ഈട്ടിക്കൽ പുത്തൻപുരയിൽ വീട്ടിലാണു മോഷണം നടത്തിയത്.

വീടിന്റെ അടുക്കളവാതിൽ തകർത്ത് ഉള്ളിൽ കയറി അലമാരയിൽ സൂക്ഷിച്ച 28000 രൂപയും 20.50 ഗ്രാം സ്വർണഭരണങ്ങളും മോഷ്ടിക്കുകയായിരുന്നു. മുറ്റത്ത് പാർക്ക് ചെയ്തിരുന്ന സ്കൂട്ടറും അപഹരിച്ചിരുന്നു. തിരുവനന്തപുരം ജില്ലയിലെ വിവിധ സ്റ്റേഷനുകളിലായി  സ്ത്രീകൾക്ക് നേരെയുള്ള അതിക്രമം, മനപ്പൂർവമല്ലാത്ത നരഹത്യാശ്രമം, വധശ്രമം തുടങ്ങിയ കേസുകളിലും പ്രതിയാണെന്നു പൊലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

'റിയൽ ലൈഫിലെ കണ്ണനും യമുനയും ഇന്ന് ഒന്നിച്ചില്ല'

MORE VIDEOS