ADVERTISEMENT

റാന്നി- പെരുനാട്∙ റാന്നി-പെരുനാട് ഹൈസ്കൂളിൽ വായനപക്ഷാചരണവും വിദ്യാരംഗം കലാ സാഹിത്യ വേദി ഉദ്ഘാടനവും നടന്നു. പിടിഎ പ്രസിഡണ്ട് മായ വിനോദിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഹെഡ്മിസ്ട്രസ് വി.ഉഷാകുമാരി സ്വാഗതം ആശംസിച്ചു.

എഴുത്തുകാരനും അധ്യാപകനുമായ മനോജ് സുനി ഉദ്ഘാടനം നിർവഹിച്ചു. സ്കൂൾ ലൈബ്രറിയിലേക്ക് അധ്യാപകർ പുസ്തകങ്ങൾ സംഭാവന ചെയ്യുന്ന "അക്ഷര ജ്യോതി' പദ്ധതിക്ക് തുടക്കം കുറിച്ചു. വേനൽ അവധിക്കാലത്ത് കുട്ടികളുടെ സർഗശേഷി പരിപോഷിപ്പിക്കുന്നതിനായി സംഘടിപ്പിച്ച പ്രതിഭോത്സവം 2023 സമ്മാനദാനവും നടന്നു.

തുടർന്ന് ക്ലൗൺ തീയേറ്റർ ഷോ അരങ്ങേറി. അഭിനയത്തിന്റെ തനത് ആവിഷ്കാരം എങ്ങനെ നടപ്പാക്കാം എന്ന് തിരിച്ചറിയുന്നതായിരുന്നു മനോജ് സുനിയുടെ അവതരണം. വി.ലിബി കുമാർ കൃതജ്ഞത രേഖപ്പെടുത്തി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com