ADVERTISEMENT

ആറന്മുള ∙ മദ്യലഹരിയിൽ ജില്ലാ ആശുപത്രിയിൽ ബഹളം വച്ചതിന് കസ്റ്റഡിയിലെടുത്ത യുവാവ് തള്ളിയിട്ടതിനെ തുടർന്ന് എസ്ഐയുടെ കൈ ഒടിഞ്ഞു. ആറന്മുള എസ്ഐ സജു ഏബ്രഹാമിന്റെ കയ്യാണ് ഒടിഞ്ഞത്. ചൊവ്വാഴ്ച രാത്രി 11.30നാണ് സംഭവം. കുറുന്താർ സ്വദേശിയായ അഭിലാഷാണ് എസ്ഐയെ തള്ളിയിട്ടതെന്നു പൊലീസ് പറഞ്ഞു.

കോഴഞ്ചേരിയിലെ ജില്ലാ ആശുപത്രിയിൽ യുവാവ് മദ്യപിച്ച് ബഹളം വയ്ക്കുന്നെന്ന വിവരമറിഞ്ഞാണ് എസ്ഐ സ്ഥലത്തെത്തിയത്. അഭിലാഷിനെ  കസ്റ്റഡിയിലെടുത്ത ശേഷം വൈദ്യപരിശോധനയ്ക്കു വിധേയനാക്കി പൊലീസ് സ്റ്റേഷനിലേക്ക് എത്തിച്ചു.

എന്നാൽ സ്റ്റേഷനിലേക്കുളള പടികൾ കടക്കും മുൻപ് ഇയാൾ എസ്ഐയെ തള്ളിയിടുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. തൂണിൽ ഇടിച്ചാണ് എസ്ഐയുടെ കൈ ഒടിഞ്ഞത്. അടുത്ത ദിവസം സർജറി നടത്തും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com