ADVERTISEMENT

തണ്ണിത്തോട് ∙ മഴ മാറി നിന്നതോടെ അടവിയിൽ സഞ്ചാരികളുടെ തിരക്കേറി. വർഷകാലത്തെ മഴയുടെ ഇടവേളയിൽ മാനം തെളിഞ്ഞതോടെ അടവിയിലേക്കു വിനോദ സഞ്ചാരികളുടെ വരവായി. അവധി ദിവസമായതിനാൽ കുടുംബമായി എത്തിയ സഞ്ചാരികളുടെ സംഘങ്ങൾ കല്ലാറ്റിൽ ഉല്ലസിച്ചാണ് മടങ്ങിയത്. കുട്ടവഞ്ചി സവാരി കടവിനോട് ചേർന്ന് കല്ലാറ്റിൽ മുട്ടറ്റം വെള്ളത്തിൽ മറുകര കടന്നും സഞ്ചാരികൾ ഉല്ലാസത്തിന്റെ തുരുത്ത് കണ്ടെത്തി.

കല്ലാർ രണ്ടായി പിരിഞ്ഞ തുരുത്തിലെ ഉരുളൻ കല്ലുകൾ പരവതാനി വിരിച്ച മനോഹര തീരത്ത് കുട്ടികൾ ഓടിക്കളിച്ചു. അടവിയുടെ ജൈവ വൈവിധ്യം ആവോളം ആസ്വദിച്ചും ആഴമില്ലാത്ത കല്ലാറ്റിൽ ആർത്തുല്ലസിച്ചും മൊബൈൽ ഫോണിൽ സെൽഫി എടുത്തും സഞ്ചാരികൾ അവധി ദിനം ആഘോഷിച്ചു. കുട്ടവഞ്ചി സവാരി കേന്ദ്രത്തിൽ അടുത്ത കാലത്തുള്ളതിൽ മികച്ച വരുമാനമാണ് ഇന്നലെ ലഭിച്ചത്. 68,500 രൂപയാണ് ഇന്നലത്തെ ടിക്കറ്റ് വരുമാനം. സ്കൂളുകൾ തുറക്കുന്ന സമയമായിരുന്നിട്ടു കൂടി കഴിഞ്ഞ മാസം 7,36,500 രൂപ വരുമാനമുണ്ടായി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com