ADVERTISEMENT

മുണ്ടപ്പള്ളി∙ പ്ലാക്കാട്ട് ഏലായിൽ കണ്ട പന്നിക്കുഞ്ഞുങ്ങളെ നാട്ടുകാർ പിടികൂടി വനപാലകർക്കു കൈമാറി. അഞ്ചു പന്നിക്കുഞ്ഞുങ്ങളെയാണ് നാട്ടുകാർ പ്ലാക്കാട്ട് ഏലായിൽ കണ്ടത്. തുടർന്ന് ഇതിനെ നാട്ടുകാർ പിടികൂടിയ ശേഷം കോന്നിയിലുള്ള വനപാലകരെ വിവരമറിയിച്ചു. അവിടെ നിന്ന് വൈകിട്ടോടെ വനപാലകർ കൂടുമായി എത്തി കൊണ്ടുപോയി. 

മുണ്ടപ്പള്ളി പ്രദേശത്ത് കാട്ടുപന്നികളുടെ ശല്യം രൂക്ഷമാണ്. പ്ലാക്കാട് ഏലാ ഉൾപ്പെടെയുള്ള ഏലാകളിൽ പന്നികളുടെ ശല്യം കാരണം കൃഷി ചെയ്യാൻ പറ്റാത്ത അവസ്ഥയിലാണ്. പ്ലാക്കാട്ട് ഏലായിലാണ് ഇവയുടെ ശല്യം ഏറ്റവും കൂടുതലുള്ളത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com