ADVERTISEMENT

ഇലന്തൂർ∙ രാജ്യത്ത് വ്യാപക വിലക്കയറ്റമുണ്ടായിട്ടും 6 വർഷമായി 13 ഇനം അവശ്യസാധനങ്ങൾക്ക് ഒരു രൂപ പോലും വില ഉയരാത്ത നാടാണ് കേരളമെന്നും ഓണക്കാലത്തും അതിന് മാറ്റമുണ്ടാകാതിരിക്കാനുള്ള നടപടികളാണ് സർക്കാർ സ്വീകരിക്കുന്നതെന്നും മന്ത്രി വീണാ ജോർജ് പറഞ്ഞു. കേരള ഖാദി ഗ്രാമവ്യവസായ ബോർഡും അംഗീകൃത ഖാദി സ്ഥാപനങ്ങളും സംഘടിപ്പിക്കുന്ന ഓണം ഖാദി മേളയുടെ ജില്ലാതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഓമല്ലൂർ ശങ്കരൻ അധ്യക്ഷത വഹിച്ചു. 

ഇലന്തൂർ പഞ്ചായത്ത് പ്രസിഡന്റ് മേഴ്സി മാത്യു ആദ്യ വിൽപന നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം അജി അലക്സ്, വാർഡ് മെംബർ കെ.പി.മുകുന്ദൻ, കേരള ഖാദി ഗ്രാമ വ്യവസായ ബോർഡ് ഡയറക്ടർ പി.എൻ.മേരി വെർജിൻ, കെജിഒയു ജില്ലാ സെക്രട്ടറി എം.എ.മുഹമ്മദ് സാലി, എൻജിഒ യൂണിയൻ ജില്ലാ സെക്രട്ടറി ആർ.പ്രവീൺ, സി.വാസുദേവൻ പിള്ള, പ്രവീണ പിള്ള, ഖാദി ബോർഡംഗം സാജൻ തോമസ്, പ്രോജക്ട് ഓഫിസർ എം.വി.മനോജ് കുമാർ എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com