ADVERTISEMENT

ആറന്മുള∙ ഉത്തൃട്ടാതി വള്ളംകളിക്ക് ആവശ്യമായ സൗകര്യങ്ങളൊരുക്കാൻ 10.50 ലക്ഷം രൂപ അനുവദിച്ചു ജലവിഭവ വകുപ്പ്. മന്ത്രി വീണാ ജോർജ്, പ്രമോദ് നാരായൺ എംഎൽഎ എന്നിവരുടെ അഭ്യർഥന മാനിച്ചാണു ജലവിഭവ വകുപ്പ് അടിയന്തര പ്രവർത്തനങ്ങൾക്കു തുക അനുവദിച്ചത്. പമ്പാ നദിയിലെ മൺപുറ്റുകൾ നീക്കാൻ അധികൃതർ വൈകുന്നതു പള്ളിയോടക്കരകളിൽ ആശങ്കയ്ക്കു കാരണമാകുന്നതിനെക്കുറിച്ച് മലയാള മനോരമ നേരത്തെ വാർത്ത നൽകിയിരുന്നു.

സർക്കാർ അനുവദിച്ച ഫണ്ട് ഉപയോഗിച്ചു വള്ളംകളി നടക്കുന്ന ആറന്മുള പരപ്പുഴ കടവ് മുതൽ ഒന്നര കിലോമീറ്റർ ഭാഗത്തെ മൺപുറ്റ് നീക്കും. പള്ളിയോടങ്ങൾ നദിയിലേക്കു ഇറക്കുന്നതിനു തടസ്സമായി നിൽക്കുന്ന വിവിധ സ്ഥലങ്ങളിലെ 14 പള്ളിയോട കടവുകളും മണ്ണു മാറ്റി വൃത്തിയാക്കും.

ഉത്തൃട്ടാതി ജലമേള നടക്കുന്ന ഭാഗത്ത് പമ്പാ നദിയിൽ പലഭാഗത്തും പള്ളിയോടങ്ങൾക്കു കടന്നുപോകാൻ കഴിയാത്ത വിധത്തിൽ മൺപുറ്റുകൾ രൂപപ്പെട്ട നിലയിലാണ്. വിവിധ കടവുകളിൽ മൺപുറ്റ് രൂപപ്പെട്ടതിനാൽ നദിയിലേക്കു വള്ളം ഇറക്കാൻ സാധിക്കാത്ത അവസ്ഥയുമുണ്ടായി. ഇക്കാര്യം പള്ളിയോട സേവാസംഘം അധികൃതരുടെ ശ്രദ്ധയിൽപെടുത്തിയിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com