ADVERTISEMENT

തണ്ണിത്തോട് ∙ മഴയിലും തിരക്കൊഴിയാതെ അടവി കുട്ടവഞ്ചി സവാരി കേന്ദ്രം. ഇടവിട്ടുള്ള മഴയും വകവെയ്ക്കാതെയാണു സഞ്ചാരികൾ കുട്ടവഞ്ചിയിലേറാൻ മുണ്ടോംമൂഴി കുട്ടവഞ്ചി സവാരി കേന്ദ്രത്തിലേക്ക് എത്തുന്നത്. മഴ നനഞ്ഞും കുട ചൂടിയും അവധി ദിവസങ്ങൾ ആഘോഷമാക്കാൻ കുട്ടികളുമായെത്തുന്ന കുടുംബങ്ങൾ ഏറെയാണ്.കുട്ടവഞ്ചി സവാരിക്കു ശേഷം മണ്ണീറ വെള്ളച്ചാട്ടത്തിലും എത്തി സമയം ചെലവഴിച്ചാണു മിക്ക സഞ്ചാരികളും മടങ്ങുന്നത്.

കെഎസ്ആർടിസി ബജറ്റ് ടൂറിസം സെല്ലിന്റെ ഉല്ലാസ യാത്രകളും അടവിയിലേക്ക് എത്തുന്നുണ്ട്. കൊല്ലം, കൊട്ടാരക്കര, തിരുവനന്തപുരം ഡിപ്പോകളിൽ നിന്നാണ് ബുക്കിങ് അനുസരിച്ചു തണ്ണിത്തോട് കുട്ടവഞ്ചി സവാരി കേന്ദ്രത്തിലേക്ക് ഉല്ലാസ യാത്ര എത്തുന്നത്.ഇടയ്ക്കിടെയുള്ള മഴ പൊതുവേ സഞ്ചാരികളുടെ വരവ് കുറയാനിടയാക്കുമെങ്കിലും ഇപ്പോൾ മഴ മാറാൻ കാക്കാതെയാണു സഞ്ചാരികൾ എത്തുന്നത്. ഇന്നലെ കുട്ടവഞ്ചി സവാരിയിൽ നിന്ന് അര ലക്ഷത്തിലേറെ രൂപയുടെ ടിക്കറ്റ് വരുമാനമുണ്ടായി. ഈ മാസം ഇതുവരെ 5 ലക്ഷത്തിലേറെ വരുമാനമുണ്ട്.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com