ADVERTISEMENT

പയ്യനാമൺ ∙ പുരയിടത്തിന്റെ ഗേറ്റിൽ മ്ലാവ് കുടുങ്ങി. തേക്കുമല തോടിനു സമീപത്ത് ഇന്നലെ രാവിലെ എട്ടോടെയാണ് സംഭവം. കാടിറങ്ങിയെത്തിയ മ്ലാവിന്റെ കുട്ടി ഗേറ്റിനിടയിൽകൂടി കടക്കുന്നതിനിടെ കുടുങ്ങുകയായിരുന്നു. മുന്നോട്ടു പോകാനോ തിരികെ ഇറങ്ങാനോ കഴിയാത്ത അവസ്ഥയായിരുന്നു. ശരീരം മുറിവേൽക്കുകയും ചെയ്തു. നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് കോന്നിയിൽ നിന്ന് വനംവകുപ്പ് അധികൃതരെത്തി മ്ലാവിനെ രക്ഷപ്പെടുത്തുകയായിരുന്നു. ഗേറ്റിന്റെ പൈപ് മുറിച്ചാണ് രക്ഷപ്പെടുത്തിയത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com