ADVERTISEMENT

കല്ലൂപ്പാറ ∙ പാലത്തിലെ കടന്നൽക്കൂട് യാത്രക്കാർക്ക് ഭീതിയുയർത്തുന്നു. പുറമറ്റം – പുതുശേരി റോഡിലെ കറുത്തവടശേരിക്കടവ് പാലത്തിന്റെ അടിയിലായി കൂടുകൂട്ടിയ കടന്നൽ കൂടാണ് യാത്രക്കാർക്ക് ആശങ്ക ഉയർത്തുന്നത്. പാലത്തിന്റെ പുറമറ്റം ഭാഗത്തെ ഒന്നാം സ്പാനിന് മുകളിലാണ് കൂട് കൂട്ടിയതെങ്കിലും ഇളകി വരാനും സാധ്യത ഏറെയാണ്. നിരവധി ആളുകൾ കാൽനടയായും ഇരുചക്രവാഹനത്തിലും സഞ്ചരിക്കുന്ന പാലത്തിൽ കടന്നൽ കൂട്ടുകൂട്ടിയതോടെ ഇതുവഴി സഞ്ചരിക്കുന്നവർ വലിയ ഭീതിയിലാണ്. യാത്രക്കാർക്ക് ഭീഷണിയായ കടന്നൽ കൂടി നശിപ്പിക്കുന്നതിനുള്ള നടപടികൾ ബന്ധപ്പെട്ടവർ സ്വീകരിക്കണമന്നാണ് യാത്രക്കാരുടെ ആവശ്യം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com