ADVERTISEMENT

ഇട്ടിയപ്പാറ ∙ കനത്ത കാറ്റിലും മഴയിലും മരം വീണു വീടിനു നാശം. പഴവങ്ങാടി പഞ്ചായത്തിലെ പൂവത്തുംകുന്ന് കാക്കാനപ്പള്ളിൽ പരേതനായ കെ.സി.രാജുവിന്റെ വീടിനാണു നാശം നേരിട്ടത്. കാറ്റിൽ മരം പിഴുതു വീഴുകയായിരുന്നു. ഓടും ആസ്ബസ്റ്റോസ് ഷീറ്റുമിട്ട വീടിനു മുകളിലാണു വീണത്. രാജുവിന്റെ ഭാര്യയും മക്കളുമുണ്ടായിരുന്നെങ്കിലും ആർക്കും പരുക്കില്ല. വീടിന്റെ മേൽക്കൂര തകർന്നു. മരം മുറിച്ചു നീക്കുമ്പോൾ ബാക്കി കൂടി താഴെ വീഴുമോയെന്ന ആശങ്കയിലാണു കുടുംബം. ചൊവ്വാഴ്ച വൈകിട്ടാണു സംഭവം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com