ADVERTISEMENT

പത്തനംതിട്ട ∙ ശബരിമല തീർഥാടകർക്ക് വിവിധ ആവശ്യങ്ങൾക്കും സംശയനിവാരണത്തിനും ഏത് ഭാഷയിലും ലഭ്യമാകുന്ന പൊലീസ് ഹെൽപ്‌ലൈൻ നമ്പരായ 14432 ആലേഖനം ചെയ്ത സ്റ്റിക്കർ പതിച്ചുതുടങ്ങി. കെഎസ്ആർടിസി സ്റ്റാൻഡുകൾ, റെയിൽവേ സ്റ്റേഷനുകൾ എന്നിവടങ്ങളിൽ ഹെൽപ്‌ലൈൻ സംബന്ധിച്ച് നടത്തുന്ന പ്രചാരണത്തിന്റെ ഭാഗമായാണ് സ്റ്റിക്കർ പതിച്ചത്. പത്തനംതിട്ട കെഎസ്ആർടിസി സ്റ്റാൻഡിലെ ബസിൽ പതിച്ചുകൊണ്ട് ജില്ലാ പൊലീസ് മേധാവി വി. അജിത് ഉദ്ഘാടനം ചെയ്തു.

മണ്ഡല മകരവിളക്ക് കാലത്ത് തീർഥാടനത്തിനെത്തുന്ന ഭക്തർക്കും മറ്റും ശബരിമലയുമായി ബന്ധപ്പെട്ട ഏത് ആവശ്യങ്ങൾക്കും വിവിധ ഭാഷകളിൽ മറുപടി ലഭ്യമാക്കാനുതകും വിധം പമ്പ പൊലീസ് കൺട്രോൾ റൂമിലാണ് ഹെൽപ്‌ലൈൻ നമ്പർ സജ്ജമാക്കിയിരിക്കുന്നത്. ജില്ലയിൽ നിന്നും സമീപജില്ലകളിൽ നിന്നും ശബരിമലക്ക് എത്തുന്ന വിവിധ പാതകളിൽ ഭക്തർക്ക് കാണാവുന്ന തരത്തിൽ നമ്പർ സ്റ്റിക്കർ രൂപത്തിൽ നേരത്തെ സ്ഥാപിച്ചിരുന്നു.

മറ്റു സംസ്ഥാനങ്ങളിൽ നിന്ന് വരുന്നവർക്കും മറ്റു ഭാഷകൾ അറിയാത്തവർക്കും ഹെൽപ്‌ലൈൻ നമ്പർ പ്രയോജനകരമാകും. വെർച്വൽ ക്യൂ സംബന്ധിച്ച അന്വേഷണം, പാർക്കിങ്, ദർശനം തിരക്ക് എന്നിവ സംബന്ധിച്ച അന്വേഷണം, പൂജാ സമയങ്ങൾ, വാഹനങ്ങളുടെ വർക്ക്‌ ഷോപ്പുകൾ, കൂടെ വന്നവരെ കാണാതാകുക, അപകടങ്ങൾ ഉണ്ടാകുന്ന സാഹചര്യങ്ങൾ തുടങ്ങി നിരവധി ആവശ്യങ്ങൾക്കായി ഈ നമ്പരിൽ ബന്ധപ്പെടാം.

പമ്പയ്ക്ക് പുറപ്പെട്ട കെഎസ്ആർടിസി ബസുകളുടെ അകത്തും പുറത്തും സ്റ്റിക്കർ പതിച്ചിട്ടുണ്ട്. സ്റ്റാൻഡിനുള്ളിൽ തീർഥാടകർ കാണത്തക്കവിധം നമ്പർ രേഖപ്പെടുത്തിയ ബോർഡ്‌ സ്ഥാപിച്ചിട്ടുണ്ട്. ജില്ലാ പൊലീസ് സായുധ ക്യാംപ് അസിസ്റ്റന്റ് കമൻഡാന്റ് എം.സി. ചന്ദ്രശേഖരൻ, ഡിടിഒ തോമസ് മാത്യു, കെഎസ്ആർടിസി ജീവനക്കാർ തുടങ്ങിയവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com