ക്രിസ്മസ് കാരളുകൾ നിറഞ്ഞ് പുൽക്കൂട്ടിൽ പൂക്കാലം
Mail This Article
തിരുവല്ല ∙ ക്രിസ്മസിന്റെ വിളംബരമായി പുൽക്കൂട്ടിൽ പൂക്കാലം ഗാനസന്ധ്യ. മാർത്തോമ്മാ സഭയുടെ സംഗീത വിഭാഗമായ ഡിഎസ്എംസിയുടെ നേതൃത്വത്തിലുള്ള ക്രിസ്മസ് വിളംബര ഗാനസന്ധ്യ തിരുവല്ല അലക്സാണ്ടർ മാർത്തോമ്മാ സ്മാരക ഓഡിറ്റോറിയത്തിൽ നടന്നു. ഡോ. ഏബ്രഹാം മാർ പൗലോസ് അധ്യക്ഷത വഹിച്ചു. ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പൊലീത്ത ഉദ്ഘാടനം ചെയ്തു. ഫാ. ബോബി ജോസ് കട്ടിക്കാട് സന്ദേശം നൽകി. ഗായിക മെറിൻ ഗ്രിഗറി മുഖ്യാതിഥിയായിരുന്നു.
എക്യുമെനിക്കൽ ക്ലർജി കോറസ്, മാർത്തോമ്മാ കവനന്റ് ക്വയർ, തിരുവനന്തപുരം സെറാഫ്സ്, കുമ്പനാട് പ്രൊവിഡൻസ് മിഷൻ വോയ്സ്, തിരുവല്ല ഡിഎസ്എംസി എന്നിവ ഗാനശുശ്രൂഷ നടത്തി. മണിപ്പുരിൽ നിന്നുള്ള വിദ്യാർഥിസംഘത്തിന്റെ ക്രിസ്മസ് നൃത്തസന്ധ്യ അവതരിപ്പിച്ചു. ഡിഎസ്എംസി ഡയറക്ടർ റവ. ആശിഷ് തോമസ് ജോർജ്, വൈസ് പ്രസിഡന്റ് റവ. സാം ടി.മാത്യു, ട്രഷറർ അമ്പോറ്റി മാരാമൺ എന്നിവർ പ്രസംഗിച്ചു.