ADVERTISEMENT

താറാവ് വളർത്തൽ പരിശീലനം
തിരുവല്ല∙മൃഗസംരക്ഷണ വകുപ്പിന്റെ മഞ്ഞാടി ഡക്ക് ഹാച്ചറി പരിശീലന കേന്ദ്രത്തിൽ 12ന് രാവിലെ 10 മുതൽ 5വരെ ‘താറാവ് വളർത്തൽ’എന്ന വിഷയത്തിൽ സൗജന്യ പരിശീലന ക്ലാസ് നടത്തുന്നു. താൽപര്യമുള്ളവർ പേര് റജിസ്റ്റർ ചെയ്യുക.ഫോൺ:0469–2965535.

ചേരമർ ഹിന്ദു  മഹാസഭ  യൂണിയൻ യോഗം
തിരുവല്ല∙ജാതി സെൻസസ് നടപ്പാക്കണമെന്നു ചേരമർ ഹിന്ദു മഹാസഭ തിരുവല്ല യൂണിയൻ യോഗം ആവശ്യപ്പെട്ടു. അയ്യങ്കാളി ചരമദിനം പൊതു അവധിയായി പ്രഖ്യാപിക്കണമെന്നും ആവശ്യം ഉയർന്നു. സെക്രട്ടറി ശശി തകിടിയിൽ യോഗം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സുശീലൻ കുന്നം അധ്യക്ഷത വഹിച്ചു. രാജേഷ് വൻമഴി, ബാബു കല്ലംമ്പള്ളി, ആനന്ദൻ ചാലക്കുഴി, പ്രീതാ സുനിൽ, രാജേന്ദ്രൻ വെൺപാല, രാജേന്ദ്രൻ കവിയൂർ, സരള സന്തോഷ്, വിനോദ് കാട്ടൂക്കര എന്നിവർ പ്രസംഗിച്ചു.

വിശാല  എക്യുമെനിക്കൽ  സംഗമം
തിരുവല്ല∙മതസംഘടനകളും അതിൽ പ്രവർത്തിക്കുന്നവരും സമാധാനത്തിന്റെ സന്ദേശം പരത്തുന്നവരായിരിക്കണമെന്നു ബിഷപ് തോമസ് സാമുവൽ.മത മൈത്രി സാംസ്കാരിക സംഘടന ശ്രീരാമകൃഷ്ണാശ്രമത്തിൽ നടത്തിയ വിശാല എക്യുമെനിക്കൽ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം .പ്രസിഡന്റ് റവ.ജോസ് പുന്നമഠം അധ്യക്ഷത വഹിച്ചു. സ്വാമി നിർവിണ്ണാനന്ദ ,നജീബ് മുനാനി മൗലവി ,ഡോ.ജോസഫ് ചാക്കോ, എ.വി.ജോർജ് ,ജേക്കബ് മദിനഞ്ചേരി ,ശ്രീനാഥ് , എം.ടി.രാജു, സണ്ണി, ജോസ് പള്ളത്തുചിറ എന്നിവർ പ്രസംഗിച്ചു.

അഖില മലങ്കര പ്രാർഥനാ യോഗം പ്രാർഥനാവാരം
വീയപുരം∙ അഖില മലങ്കര പ്രാർഥനാ യോഗം നിരണം ഭദ്രാസന പ്രാർഥനാവാരം ഉദ്ഘാടനം വീയപുരം സെന്റ്. മേരീസ് ഓർത്തഡോക്സ് പള്ളിയിൽ കേന്ദ്ര കമ്മിറ്റി അംഗം ഫാ.ജോൺ കെ.വർഗീസ് ഉദ്ഘാടനം ചെയ്തു.ഭദ്രാസന വൈസ് പ്രസിഡന്റ് റവ. ഫാ. പ്രദീപ് വർക്കി വർഗീസ് അധ്യക്ഷത വഹിച്ചു. ഫാ. പ്രവീൺ ജോൺ മാത്യൂസ് സന്ദേശം നൽകി ഇടവക വികാരി ഫാ.സിജു വർഗീസ് കോശി, കേന്ദ്ര ജോ. സെക്രട്ടറി സനാജി ജോർജ്, സോണൽ സെക്രട്ടറി രഞ്ജി ജോർജ്, ഫാ.പി ടി നൈനാൻ, ഭദ്രാസന സെക്രട്ടറി റെജി കണിയാംകണ്ടത്തിൽ, ട്രഷറർ ജയ്ബോയ് അലക്സ്, ഡിസ്ട്രിക്ട് ഓർഗനൈസർ സി.സി ചാക്കോ, ട്രസ്റ്റി ജോബിൾ പെരുമാൾ എന്നിവർ പ്രസംഗിച്ചു.

ഐക്യുഎസി ശിൽപശാല
തിരുവല്ല ∙ മാർത്തോമ്മാ കോളജ് ഐക്യുഎസിയുടെ ശിൽപശാല പ്രിൻസിപ്പൽ ഡോ. ടി.കെ.മാത്യു വർക്കി ഉദ്ഘാടനം ചെയ്തു. ഡോ.ഐ.ജി.രതീഷ്, ബിലാൽ നസീർ (ഇന്റർ യൂണിവേഴ്സിറ്റി സെന്റർ ഫോർ ഐപിആർ സ്റ്റഡീസ്, കുസാറ്റ്) എന്നിവർ ക്ലാസുകൾ നയിച്ചു. കൺവീനർ ഡോ അജേഷ് കെ സഖറിയ, ഡോ മെറിൻ സാറാ തോമസ്, ഡോ റെനി ജോർജ്, ഡോ റെമി ചെറിയാൻ ജോർജ് എന്നിവർ പ്രസംഗിച്ചു.

കാർഷിക ബാങ്ക് 15 കോടി രൂപ വായ്പ നൽകും
കോന്നി∙2024 മാർച്ച്‌ വരെ 15 കോടി രൂപ വായ്പ വിതരണം ചെയ്യാൻ കാർഷിക വികസന ബാങ്ക് ബോർഡ്‌ യോഗം തീരുമാനിച്ചു. പുതിയ വീട് വയ്ക്കൽ, പുനരുദ്ധാരണം, കൃഷിഭൂമി വാങ്ങൽ, കാർഷിക, കാർഷികേതര വായ്പകൾ, വ്യവസായ വായ്പ, കന്നുകാലി വളർത്തൽ തുടങ്ങി ഒരു വ്യക്തിക്ക് 50 ലക്ഷം രൂപ വരെ വായ്പ അനുവദിക്കും. ബാങ്ക് പ്രസിഡന്റ്‌ എസ്.വി.പ്രസന്ന കുമാറിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ വൈസ് പ്രസിഡന്റ്‌ കടക്കൽ പ്രകാശ്, അംഗങ്ങളായ ജി.സലിം, മനോജ്‌ മുറിഞ്ഞകൽ, ഐവാൻ വകയാർ, കെ.ആർ.പ്രമോദ്, ബഷീർ വെള്ളത്തറയിൽ, പ്രവീൺ നായർ, അശോക് കുമാർ, ഗോപാലകൃഷ്ണ പിള്ള, സുശീല അജി, സെക്രട്ടറി ജേക്കബ് സക്കറിയ എന്നിവർ പ്രസംഗിച്ചു.

ചിറ്റാർ- പുലയൻപാറ റോഡിൽ ഗതാഗത നിരോധനം
സീതത്തോട്∙ചിറ്റാർ- പുലയൻപാറ റോഡിൽ ടാറിങ് ജോലി ഇന്ന് ആരംഭിക്കുന്നതിനാൽ ഈ റോഡിലൂടെയുള്ള ഗതാഗതം താൽക്കാലികമായി നിരോധിച്ചു. വയ്യാറ്റുപുഴയ്ക്കു യാത്ര ചെയ്യുന്നവർ ചിറ്റാർ മാർക്കറ്റ് റോഡിലൂടെ ഈട്ടിച്ചുവട് വഴി പോകണമെന്ന് റാന്നി പൊതുമരാമത്ത് നിരത്ത് ഉപവിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.

കുളമ്പുരോഗ പ്രതിരോധ കുത്തിവയ്പ്
നാരങ്ങാനം ∙ കുളമ്പുരോഗ നിവാരണ പദ്ധതി പ്രകാരം  പഞ്ചായത്തിലെ കന്നുകാലികൾക്ക് മൃഗാശുപത്രി ഉദ്യോഗസ്ഥർ വീടുകളിലെത്തി കുത്തിവെയ്പ് നൽകും. കർഷകരുടെ ആധാർ, മൊബൈൽ നമ്പറുകൾ ഉദ്യോഗസ്ഥർക്ക് നൽകണം

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com