പുതിയ പൈപ്പിലും പതിവായി പൊട്ടൽ
Mail This Article
മല്ലപ്പള്ളി ∙ കോട്ടയം–കോഴഞ്ചേരി സംസ്ഥാനപാതയിൽ സ്ഥാപിച്ച പുതിയ പൈപ്പിലും പൊട്ടൽ തുടർക്കഥയായി. ഒട്ടേറെ സ്ഥലങ്ങളിൽ പൈപ്പ് പൊട്ടിയതോടെ റോഡിനും തകരാർ സംഭവിക്കുന്നു.ല്ലപ്പള്ളി മുതൽ പുല്ലാട് വരെ 7 കോടിയിലേറെ രൂപ ചെലവഴിച്ച് പുതിയ പൈപ്പുകൾ സ്ഥാപിച്ചിട്ടും ചോർച്ച തുടരുന്നു. വെണ്ണിക്കുളം കത്തോലിക്കാ പള്ളിപ്പടിയിൽ ഇതിനോടകം പത്തിലേറെ പ്രാവശ്യം തകർച്ചയുണ്ടായി.
പെട്രോൾ ബങ്കിനു സമീപത്തായി ചോർച്ച രൂപപ്പെട്ട് ലീറ്റർ കണക്കിന് ജലമാണ് നഷ്ടപ്പെടുന്നത്. ടാറിങ്ങിനും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ബിഎം ആൻഡ് ബിസി നിലവാരത്തിൽ നിർമിച്ച റോഡിന്റെ തകർച്ച ഒഴിവാക്കുന്നതിനാണ് പുതിയ പൈപ്പ് സ്ഥാപിച്ചത്. ടാറിങ്ങിന്റെ 2 വശങ്ങളിലുമാണ് ഇത്തരത്തിലുള്ള പ്രവൃത്തികൾ പൂർത്തിയാക്കിയത്. പടുതോടിനും പൂവത്തിളപ്പിനും ഇടയിലും പൈപ്പിലെ തകരാർ പതിവുകാഴ്ചയാണ്.