ADVERTISEMENT

നിലയ്ക്കൽ ∙ ശബരിമല തീർഥാടന പാതയിൽ അട്ടത്തോടിനു സമീപം പമ്പയിലേക്കു പോകുകയായിരുന്നു കെഎസ്ആർടിസി ബസും ദർശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന തീർഥാടകർ സഞ്ചരിച്ചിരുന്ന കാറും കൂട്ടിമുട്ടി കാർ ഡ്രൈവർക്കു പരുക്ക്. തിരുവനന്തപുരം സ്വദേശി സജികുമാറിനെ (30) നിലയ്ക്കൽ ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ 6.45 നാണ് അപകടം. കാറിന്റെ മുൻ വശം പൂർണമായും തകർന്നു. നിലയ്ക്കൽ–പമ്പ റൂട്ടിൽ ചെയിൻ സർവീസ് നടത്തുന്ന ബസാണ് അപകടത്തിൽപെട്ടത്. ഇലവുങ്കൽ സേഫ് സോൺ വിഭാഗത്തിലെ മോട്ടർ വാഹന വകുപ്പ് ഉദ്യോഗസ്ഥരായ എംവിഐ ബി അജി, എഎംവിഐമാരായ പി.കെ അജയൻ, എ.ഷാനവാസ് എന്നിവർ യാത്രക്കാരെ ആശുപത്രിയിൽ എത്തിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com