ADVERTISEMENT

പന്തളം ∙ പുനരുദ്ധാരണ പദ്ധതിയുടെ ഭാഗമായി റോഡ് ഉയർത്തിയപ്പോൾ വശങ്ങളിൽ കുഴി രൂപപ്പെട്ടത് യാത്രക്കാർക്ക് ഭീഷണിയായി. മന്ത്രിക്ക് പരാതി നൽകിയതോടെ റോഡരികിൽ വേലി കെട്ടി കെഎസ്ടിപി അധികൃതർ. പന്തളം–തട്ടാരമ്പലം റോഡിൽ മുട്ടാർ ജംക്‌ഷനും തേവാലപ്പടിക്കുമിടയിൽ പടിഞ്ഞാറ് വശത്താണ് 50 മീറ്ററോളം ഭാഗത്ത് വേലി സ്ഥാപിച്ചത്. ഇതിനായി ഇരുമ്പ് പൈപ്പുകളും ടാർ വീപ്പകളും ഉപയോഗിച്ചു കയർ കെട്ടിയാണ് താൽക്കാലിക പരിഹാരം. പന്തളം–തട്ടാരമ്പലം റോഡ് പുനരുദ്ധാരണ പദ്ധതിയുടെ ഭാഗമായി ടാറിങ് കഴിഞ്ഞപ്പോഴാണ് റോഡ് ഉയർന്നത്. ഇതോടെ വശങ്ങളിൽ താഴ്ച രൂപപ്പെട്ടു. നടന്നു പോകുന്നവർ പോലും വീഴാനുള്ള സാധ്യതയുമേറി. മനുഷ്യാവകാശ പ്രവർത്തകൻ എസ്.നുജുമുദ്ദീൻ ഇക്കാര്യത്തിൽ പൊതുമരാമത്ത് വകുപ്പ് മന്ത്രിക്ക് പരാതി അയച്ചു. 

തുടർന്ന് കെഎസ്ടിപി ഉദ്യോഗസ്ഥ സംഘം 2 തവണ സ്ഥലം പരിശോധിച്ചു. പരിഹാരം കാണാമെന്ന് അവർ ഉറപ്പും നൽകിയിരുന്നു. പിന്നീടാണ് കരാർ കമ്പനിയുടെ നേതൃത്വത്തിൽ ഇവിടെ വേലി സ്ഥാപിച്ചത്. അതെ സമയം, മഴ പെയ്താൽ ഈ ഭാഗങ്ങളിൽ വെള്ളക്കെട്ടും പതിവായി. ചില ദിവസങ്ങളിൽ കടകളിലും വീടുകളിലും വെള്ളം കയറി. ഇതിനും പരിഹാരമുണ്ടാകുമെന്നാണ് കെഎസ്ടിപി അധികൃതർ അറിയിച്ചിട്ടുള്ളതെന്ന് നുജുമുദ്ദീൻ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com