വീടിനടുത്തു കെട്ടിയ ആട്ടിൻകുട്ടിയെ തെരുവുനായ കൊന്നു
Mail This Article
പെരുമ്പെട്ടി∙ വീടിനു സമീപം കെട്ടിയ ആട്ടിൻകുട്ടിയെ തെരുവുനായ കടിച്ചുകൊന്നു. പന്നയ്ക്കപ്പതാലിൽ സി.എ. തമ്പിയുടെ വീടിന്റെ സമീപം കെട്ടിയിരുന്ന ആട്ടിൻകുട്ടിയെയാണു തെരുവുനായ്ക്കൾ കടിച്ചുകൊന്നത്. തിങ്കളാഴ്ച രാവിലെ 11 മണിയോടെ കൂട്ടമായി എത്തിയ തെരുവുനായ്ക്കൂട്ടം ആക്രമിക്കുകയായിരുന്നു. ഇവ കോഴിയെ പിടിക്കാൻ ശ്രമിച്ചപ്പോൾ വീട്ടുകാർ തുരത്തിയെങ്കിലും പിന്നീടു മടങ്ങിയെത്തിയായിരുന്നു ആക്രമണം. വനാതിർത്തിയോടു ചേർന്ന മേഖലയിൽ ഇവയുടെ കടന്നുവരവ് ക്രമാതീതമായി വർധിച്ചിരിക്കുകയാണ്. മേഖലയിൽ അതിരാവിലെ ജോലിക്കായി പുറപ്പെടുന്നവർക്ക് പേടിക്കാതെ നാട്ടുവഴികളിലൂടെ പോകാനാവാത്ത സ്ഥിതിയാണ്. കൂട്ടമായി എത്തുന്ന തെരുവുനായകളുടെ മുന്നിലകപ്പെടുമെന്ന ഭയത്താൽ തൊഴിലാളികളും വിദ്യാർഥികളും ആത്മരക്ഷാർഥം കുറുവടികൾ കരുതേണ്ട ഗതികേടിലാണ്. ഒരാഴ്ച മുൻപ് കൊറ്റനാട് പഞ്ചായത്ത് അംഗം രാജേഷ് ഡി. നായരുടെ വീട്ടിലെ ആടുകളെയും തെരുവുനായ കൊന്നിരുന്നു. ഒരു മാസത്തിനിടയിൽ പ്രദേശത്തെ 7 ഇടങ്ങളിലായി പന്ത്രണ്ടിലധികം വളർത്തുമൃഗങ്ങൾക്കും പക്ഷികൾക്കും നേരെ നായ്ക്കളുടെ ആക്രമണമുണ്ടായി. 2 ആടുകളും 27 കോഴികളും ഇവയുടെ കടിയേറ്റ് ചത്തു.