പത്തനംതിട്ട ജില്ലയിൽ ഇന്ന് (07-12-2023); അറിയാൻ, ഓർക്കാൻ
Mail This Article
സാക്ഷ്യപത്രം നൽകണം: വടശേരിക്കര ∙ സെപ്റ്റംബർ 30 വരെ വിധവ/ അവിവാഹിത പെൻഷൻ ലഭിച്ച ഗുണഭോക്താക്കളിൽ 2024 ജനുവരി 1ന് 60 വയസ്സ് പൂർത്തിയാകാത്ത വിധവകളും 50 പിന്നിട്ട അവിവാഹിതരും പുനർ വിവാഹിത/ വിവാഹിതയല്ല എന്ന സാക്ഷ്യപത്രം 31ന് മുൻപ് പഞ്ചായത്ത് ഓഫിസിൽ ഹാജരാക്കണമെന്നു സെക്രട്ടറി അറിയിച്ചു.
വായ്പയ്ക്ക് അപേക്ഷിക്കാം
റാന്നി ∙ പ്രാഥമിക സഹകരണ കാർഷിക ഗ്രാമ വികസന ബാങ്കിൽ (ഭൂപണയ ബാങ്ക്) നിന്ന് മിതമായ പലിശ വ്യവസ്ഥകൾക്കു വിധേയമായി 35 ലക്ഷം രൂപ വരെ വായ്പ ലഭിക്കും. കാർഷിക വികസന പ്രവർത്തനങ്ങൾ തുടങ്ങി അംഗങ്ങളുടെ എല്ലാ ആവശ്യങ്ങൾക്കും വായ്പ ലഭിക്കും. ഫോൺ: 04735 226638, 9895856815.
വൈദ്യുതി മുടക്കം
∙മല്ലപ്പള്ളി വൈദ്യുതി സെക്‌ഷനിലെ ആനക്കുഴി, ശ്രീകൃഷ്ണക്ഷേത്രം, പരിയാരം മാർത്തോമ്മാ പള്ളി, ഗ്യാസ്, മടുക്കോലി, ചേക്കേക്കടവ്, പടുതോട്, തുണ്ടിയംകുളം എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ ഇന്ന് 9 മുതൽ 5 വരെ .