ADVERTISEMENT

പ്രാദേശിക അവധി, മദ്യനിരോധനം : റാന്നി ∙ പഞ്ചായത്തിലെ പുതുശേരിമല കിഴക്ക് വാർഡിൽ ഉപതിരഞ്ഞെടുപ്പ് 12ന് നടക്കുന്നതിനാൽ പരിധിക്കുള്ളിലെ എല്ലാ സർക്കാർ ഓഫിസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അന്ന് പ്രാദേശിക അവധി നൽകി ജില്ലാ കലക്ടറുമായ എ.ഷിബു  ഉത്തരവായി. 10ന് വൈകിട്ട് 6 മുതൽ വോട്ടെടുപ്പ് അവസാനിക്കുന്ന 12ന് വൈകിട്ട് 6 വരെയും വോട്ടെണ്ണൽ ദിവസമായ 13നും സമ്പൂർണ മദ്യ നിരോധനവും ഏർപ്പെടുത്തി .

അപേക്ഷ ക്ഷണിച്ചു
തിരുവല്ല ∙ സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ കീഴിൽ പ്രവർത്തിക്കുന്ന എസ്ആർസി കമ്യുണിറ്റി കോളജിൽ ജനുവരിയിൽ തുടങ്ങുന്ന ഡിപ്ലോമ ഇൻ അപ്ലൈഡ് കൗൺസലിങ് കോഴ്സിന് അപേക്ഷ ക്ഷണിച്ചു. ബിരുദമാണ് യോഗ്യത. അവസാന തീയതി –20. ജില്ലയിലെ പഠന കേന്ദ്രം മഞ്ഞാടി മാർത്തോമ്മാ സുവിശേഷ സേവികാ സംഘമാണ്. 9207267635.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com