ADVERTISEMENT

സാക്ഷ്യപത്രം ഹാജരാക്കണം
കവിയൂർ ∙ പഞ്ചായത്തിൽ സെപ്റ്റംബർ 30 വരെ വിധവാ / 50 വയസ്സ് കഴിഞ്ഞ അവിവാഹിതർക്കുള്ള പെൻഷൻ എന്നിവ കൈപ്പറ്റുന്ന 60 വയസ്സിന് താഴെയുള്ള ഗുണഭോക്താക്കൾ തുടർന്ന് പെൻഷൻ ലഭിക്കുന്നതിലേക്കായി പുനർവിവാഹതയല്ല / വിവാഹിതയല്ല എന്നുള്ള സാക്ഷ്യപത്രം 31ന് മുൻപ് ഹാജരാക്കണം.

കാലിത്തീറ്റ വിതരണം
പെരിങ്ങര ∙ പഞ്ചായത്ത്‌ ജനകീയ ആസൂത്രണ പദ്ധതിപ്രകാരം ക്ഷീരസംഘങ്ങൾവഴി കാലിത്തീറ്റ വിതരണം ചെയ്യുന്നു. അപേക്ഷയും അനുബന്ധരേഖകളും (ആധാർ, ബാങ്ക് പാസ്ബുക്ക്, റേഷൻകാർഡ്) ക്ഷീരവികസന ഓഫിസിലോ മേപ്രാൽ, ആലംത്തുരുത്തി, ചാത്തങ്കരി, എന്നീ സംഘങ്ങളിലോ 14നകം നൽകണം. ക്ഷീരസംഘങ്ങളിൽ പാൽ അളക്കാത്ത കർഷകർ പഞ്ചായത്തിലെ വെറ്ററിനറി ഡോക്ടറുടെ സർട്ടിഫിക്കറ്റ് സമർപ്പിക്കണം.

അവലോകന യോഗം
ആറന്മുള ∙ നിയോജകമണ്ഡലത്തിലെ നവകേരള സദസ്സുമായി ബന്ധപ്പെട്ട ഒരുക്കങ്ങൾ അവലോകനം ചെയ്യുന്നതിന് 11ന് 2.30ന് കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ യോഗം ചേരും.

ക്രിസ്മസ് റാലി
കുമ്പളാംപൊയ്ക ∙ എക്യുമെനിക്കൽ ക്രിസ്ത്യൻ ഫെലോഷിപ്പിന്റെ നേതൃത്വത്തിൽ ക്രിസ്മസ് റാലിയും കാരൾ സർവീസും നാളെ 4ന് മലയാലപ്പുഴ സെന്റ് തോമസ് മാർത്തോമ്മാ പള്ളിയിൽ നടക്കും. 3ന് ക്രിസ്മസ് വിളംബര റാലി മണ്ണാറക്കുളഞ്ഞി മാർ ബസേലിയോസ് ഓർത്തഡോക്സ് കുരിശടിയിൽ നിന്ന് ആരംഭിക്കും.

ഉപതിരഞ്ഞെടുപ്പ്: അവധി പ്രഖ്യാപിച്ചു
മല്ലപ്പുഴശേരി ∙ പഞ്ചായത്തിലെ കാഞ്ഞിരവേലി വാർഡിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് നടക്കുന്നതിനാൽ 12ന് വാർഡിന്റെ പരിധിയിലുള്ള എല്ലാ സർക്കാർ ഓഫിസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പ്രാദേശിക അവധി നൽകിയതായും 10ന് വൈകിട്ട് 6 മുതൽ 12ന് വൈകിട്ട് 6 വരെയും വോട്ടെണ്ണൽ ദിവസമായ 13 നും സമ്പൂർണമദ്യനിരോധനം ഏർപ്പെടുത്തിയതായും കലക്ടർ അറിയിച്ചു.

യുഡിഐഡി കാർഡ്: റജിസ്റ്റർ ചെയ്യണം
എഴുമറ്റൂർ∙ പഞ്ചായത്തിൽ മെഡിക്കൽ ബോർഡ് സർട്ടിഫിക്കറ്റുള്ളവരും ഇല്ലാത്തവരുമായ എല്ലാ ഭിന്നശേഷിക്കാരും ആനുകൂല്യങ്ങളും ലഭിക്കുന്നതിന് യുഡിഐഡി കാർഡിനായി പതിനഞ്ചിനകം www.swavlambancard.gov.in എന്ന വെബ്സൈറ്റിൽ റജിസ്റ്റർ ചെയ്യണമെന്ന് സെക്രട്ടറി അറിയിച്ചു.

മരങ്ങളുടെ ലേലം
വായ്പൂര് ∙ എംആർഎസ്എൽബിവി ഗവ. ഹയർ സെക്കൻഡറി സ്കൂൾ പരിസരത്ത് നിൽക്കുന്ന പൂവരശ്, മാവ്, ആഞ്ഞിലി, തേറകം, വട്ടമരം എന്നിവ 21ന് ഉച്ചയ്ക്ക് 3ന് ലേലം ചെയ്യും. ഫോൺ: 9400429046.

കോഴ്സ് സീറ്റ് ഒഴിവ്
മല്ലപ്പള്ളി ∙ കെൽട്രോൺ നോളജ് സെന്ററിൽ ഓട്ടോകാഡ്, ടുഡി, ത്രീഡി, ത്രീഡിഎസ് മാക്സ്, മെക്കാനിക്കൽ കാഡ്, ഇലക്ട്രിക്കൽ കാഡ്, ഗ്രാഫിക് ഡിസൈൻ എന്നീ കോഴ്സുകളിൽ അപേക്ഷ ക്ഷണിച്ചു. ഫോൺ: 0469–2961525.

വൈദ്യുതി മുടക്കം
നാളെ വൈദ്യുതി മുടങ്ങും
കോഴഞ്ചേരി ടൗണും പരിസര പ്രദേശങ്ങളിലും രാവിലെ 9 മുതൽ വൈകിട്ട് 5.30 വരെ.
∙റാന്നി കോടതി, വൈക്കം, മാളിയേക്കൽപടി, എന്നീ ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന്  9 മുതൽ 5 വരെ പൂർണമായോ ഭാഗികമായോ
∙കക്കുടുമൺ, കണ്ണമ്പള്ളി എന്നീ ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9 മുതൽ 5 വരെ .

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com