ADVERTISEMENT

പത്തനംതിട്ട∙ നഗരസഭയുടെ സൗന്ദര്യവൽക്കരണ പ്രവർത്തനങ്ങളിൽ പങ്കാളികളായി ചുട്ടിപ്പാറ സ്കൂൾ ഓഫ് ടെക്നോളജി ആൻഡ് അപ്ലൈഡ് സയൻസസിലെ വിദ്യാർഥികളും. നഗരസഭാ ഭരണസമിതിയുടെ വാർഷികാഘോഷങ്ങളുടെ ഭാഗമായാണ് നഗരത്തിന്റെ പ്രധാന വഴിയോരങ്ങളിൽ പൂച്ചെടികൾ സ്ഥാപിക്കുന്നത്.  ജനറൽ ആശുപത്രി മുതൽ സെൻട്രൽ ജംക്‌ഷൻ വരെയുള്ള റോഡിന്റെ വശങ്ങളിലും നഗരസഭാ കാര്യാലയത്തിനു മുൻവശത്തും കുമ്പഴ പുനലൂർ റോഡിന്റെ ചില ഭാഗങ്ങളിലുമാണ് ആദ്യഘട്ടമായി പദ്ധതി നടപ്പാക്കുന്നത്. ഇതിനു മുന്നോടിയായി കുമ്പഴ തിരുവല്ല റോഡിന്റെ വശങ്ങളിലുള്ള നടപ്പാതയുടെ കൈവരികൾ പെയിന്റു ചെയ്യുന്ന ജോലികളാണ് ആരംഭിച്ചത്. ചുട്ടിപ്പാറ അപ്ലൈഡ് സയൻസ് കോളജിലെ എൻഎസ്എസ് പ്രോഗ്രാം ഓഫിസർ രാജശ്രീയുടെ നേതൃത്വത്തിലാണ് പെയിന്റിങ് ജോലികൾ നടക്കുന്നത്.

ചെടിച്ചട്ടികൾ സ്ഥാപിക്കാനുള്ള ഇരുമ്പ് കൂടുകൾ കൈ വരികളിൽ ഇതിനോടകം തന്നെ സ്ഥാപിച്ച് കഴിഞ്ഞു. ജനപങ്കാളിത്തത്തോടെ സൗന്ദര്യവൽക്കരണം നടപ്പാക്കാനാണ് ലക്ഷ്യമാക്കുന്നത്. പൂച്ചെടികളുടെ പരിപാലനത്തിന് വ്യാപാരികളെ ചുമതലപ്പെടുത്താനാണ് തീരുമാനം. ചെടിച്ചട്ടികൾ സ്ഥാപിക്കുന്ന കൈവരികൾക്ക് സമീപമുള്ള വ്യാപാരികളുടെയും സംഘടന നേതാക്കളുടെയും യോഗം നഗരസഭ ഓഫിസിൽ ചേർന്നിരുന്നു.  പദ്ധതിയുടെ മേൽനോട്ടത്തിനായി ഓട്ടോറിക്ഷ തൊഴിലാളികളുടെയും വഴിയോര കച്ചവടക്കാരുടെയും സഹായം തേടാനും പദ്ധതിയുണ്ട്.  കൂടുതൽ സംഘടനകളും സ്ഥാപനങ്ങളും നഗര സൗന്ദര്യവൽക്കരണത്തിനായി മുന്നോട്ടു വരുമെന്നാണ് പ്രതീക്ഷയെന്നും ചെയർമാൻ ടി.സക്കീർ ഹുസൈൻ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com