ADVERTISEMENT

പെരുമ്പെട്ടി ∙ കാട്ടുപന്നി വിളയാട്ടത്തിൽ വ്യാപക കൃഷിനാശം. അമ്പലവയൽ മേഖലയിൽ കഴിഞ്ഞ രാത്രിയെത്തിയ കാട്ടുപന്നികൂട്ടം ഏക്കറുകണക്കിന് തൊടിയിലെ മരച്ചീനിയടക്കമുള്ള കൃഷികൾ നാശോന്മുഖമാക്കി. നാലടിയോളം ഉയരമുള്ള ഇരുമ്പുവേലിയും ഇത് ഉറപ്പിച്ചിരിക്കുന്ന കോൺക്രീറ്റ് തൂണുകളും തകർത്താണ് പന്നികൾ കൃഷിയിടത്തിൽ കടന്നത്. മേഖലയിൽ ഏറ്റവും കൂടുതൽ കൃഷി നാശം നേരിട്ടത് പുതിയവീട്ടിൽ രാജേന്ദ്രക്കുറപ്പിനാണ്. ഒന്നരയേക്കർ തൊടിയിലെ ആയിരത്തോളം മൂട് മരച്ചീനിയാണ് കുത്തിമറിച്ചത്. പുരയിടമാകെ ഉഴുതുമറിച്ച നിലയിലാണ്. സമീപ തൊടികളിലെ വാഴ, ചേമ്പ്, ചേന എന്നിവയ്ക്കു നാശം വരുത്തിയിട്ടുണ്ട്. അടിക്കടിയുണ്ടാകുന്ന കൃഷിനാശത്താൽ സാമ്പത്തിക നഷ്ടം താങ്ങാൻ കഴിയാതെ കർഷകർ നട്ടംതിരിയുകയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com